കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍ . വിദേശത്തുനിന്ന് എത്തുന്നവർ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.
ഒമിക്രോൺ വകഭേദം പടർന്നതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ റിസ്ക് രാജ്യങ്ങളെന്ന പട്ടിക ഒഴിവാക്കി. ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥയ്ക്കു പകരം രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ് പുതിയ നിർദേശം. പുതിയ മാർഗ നിർദേശം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.