രണ്ട് ജില്ലകളിലടക്കം കൊവിഡ് രോഗവ്യാപനം തീവ്രം, ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 January 2022

രണ്ട് ജില്ലകളിലടക്കം കൊവിഡ് രോഗവ്യാപനം തീവ്രം, ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് ജില്ലകളടക്കം രാജ്യത്തെ 15 ജില്ലകളിലെ കൊവിഡ് രോഗവ്യാപന തീവ്രതയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രം. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിലാണ് രോഗവ്യാപനം അതിതീവ്രമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഒരു മാസത്തിനിടയില്‍ ഈ ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ശരാശരി 30 ഇരട്ടിയോളം വര്‍ധനയുണ്ടായെന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്.

ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുമായി രാജ്യത്ത് കൊവിഡ് കുതിച്ചുയരുകയാണ്. മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ കൊവിഡ് പരിശോധന നിരക്കും ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവര്‍ത്തിച്ചു.

നാളെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ദില്ലി, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ ഇടങ്ങളില്‍ രോഗവ്യാപനനിരക്ക് വളരെ കൂടുതലാണ്.