സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിന് രൂക്ഷവിമര്‍ശനം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 March 2022

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിന് രൂക്ഷവിമര്‍ശനം

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിന് രൂക്ഷവിമര്‍ശനം. ചില പൊലീസുകാര്‍ ഇടതുനയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. കണ്ണൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളിലെ നേതാക്കളില്‍ നിന്ന് ഇത്തരത്തില്‍ വിമര്‍ശനമുയര്‍ന്നു.

സംസ്ഥാനത്തെ ക്രമസമാധാന പാലനത്തില്‍ പൊലീസ് ഉദ്യോസ്ഥരില്‍ സീനിയര്‍ ജൂനിയര്‍ ഭേദമന്യേ വീഴ്ചയുണ്ടായി. മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കില്‍ പൊലീസ് ചീത്ത പേരുണ്ടാക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പൊലീസ് കൊലയാളികള്‍ക്കൊപ്പമാണെന്നും വിമര്‍ശനമുയര്‍ന്നു.

സീതാറാം യെച്ചൂരിക്കെതിരെയും വിമര്‍ശനം ഉണ്ടായി. കേരളത്തിലെ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ കുറിച്ച് അദ്ദേഹം മിണ്ടിയില്ല എന്നാണ് കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ വിമര്‍ശിച്ചത്.