കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുന്നിലിട്ടു

sponsored advertisements

sponsored advertisements

sponsored advertisements

17 January 2022

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുന്നിലിട്ടു

കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ്‌പൊലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് നഗരത്തിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ട കെ ടി ജോമോന്‍.

ഇന്നലെ ജോമോന്‍ ഷാന്‍ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. കൊന്നു എന്ന് പറഞ്ഞ് ജോമോന്‍ പൊലീസ് സ്‌റ്റേഷന്റെ മുന്നില്‍ കൊണ്ടിടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മുള്ളന്‍ കുഴി കീഴ്കുന്ന് ഭാഗത്താണ് ഇരുവരുടെയും വീടുകള്‍.