“സമ്മർ ഇൻ സി റ്റി കെ” കാർണിവൽ ന്യൂജേഴ്സിയിൽ

sponsored advertisements

sponsored advertisements

sponsored advertisements

31 August 2022

“സമ്മർ ഇൻ സി റ്റി കെ” കാർണിവൽ ന്യൂജേഴ്സിയിൽ

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കുട്ടികളുടെ പുതിയ അദ്ധ്യയന വർഷം ആർഭിക്കുന്നതിന് മുന്നോടിയായി ഇടവക ദൈവാലയത്തിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് സമ്മർ ഇൻ സി റ്റി കെ എന്ന വ്യത്യസ്ഥമായ പരുപാടി നടത്തപ്പെടുന്നു. സെപ്തംബർ 4 ഞായറാഴ്ച 11 am ന് വിശുദ്ധ കുർബാനയും സ്കൂൾ പഠനത്തിന് പോകുന്ന കുട്ടികൾക്ക് അശീർവ്വാദ പ്രാർത്ഥനയും നടത്തപ്പെടുന്നു. തുടർന്ന് സെന്റ്ജോസഫ് കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ ബീച്ചിൽ വിവിധ മത്സരങ്ങളും ഭക്ഷണം ഒരുക്കലും പൂൾ പാർട്ടിയും സ്നേഹവിരുന്നും ക്രമീകരിക്കുന്നു. പ്രത്യേകമായി കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഒരുക്കുന്ന ഈ പ്രത്യേക പരുപാടിക്കായുള്ള ഒരുക്കങ്ങൾ കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.കാർണിവൽ ഫൊറോm വികാരി ഫാ.ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്യും.