ഡാളസ് ഇടവക “ഫാമിലി ഡേ “ഉജ്ജ്വല വിജയം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


29 August 2022

ഡാളസ് ഇടവക “ഫാമിലി ഡേ “ഉജ്ജ്വല വിജയം

ഡാളസ് : ഇടവക സമൂഹത്തിൽ ആവേശം വിതറി കൊണ്ട് ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ഫാമിലി ഡേ ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു ആഘോഴിച്ചു . അതിവേഗം വളർന്നുകിണ്ടിരിക്കുന്ന ഇടവകയിൽ ഇപ്പോൾ നാനൂറില്പരം കുടുബങ്ങൾ അംഗങ്ങളായിട്ടുണ്ട് .

ഇടവകയുടെ പൊതുവായ ഉണർവിനും , പുതു തലമുറയെ ഇടവകയോട് ചേർത്ത് നിറുത്തുന്നതിനും ,ഇടവകാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളും സാഹോദരിവും ഊട്ടി ഉറപ്പിക്കുന്നതിനും ലക്ഷ്യമാക്കി ഇടവകയിലെ വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിലാണ് ഫാമിലി ഡേ സംഘടിപ്പിച്ചത് .

ഉച്ചകഴിഞ്ഞു 3 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ഫാമിലി ഡേ , ഗ്രൂപ്പ് വാക്കിങ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ ഉൽഘാടനം നിർവഹിച്ചു .

വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിൽ വൈവിധ്യമായ ഭക്ഷണങ്ങളും പാനീയങ്ങളും ഒരുക്കിയിരുന്നു.

കുഞ്ഞുങ്ങൾക്കായി ഒരുക്കിയിരുന്ന പെറ്റിങ് സൂ , ട്രാക്‌ലസ് ട്രെയിൻ ,ഫേസ് പെയിന്റിംഗ് , വിവിധ ഗെയിമുകൾ , കുടുബങ്ങളുടെ പങ്കാളിത്തവും കുഞ്ഞുങ്ങളുടെ ആവേശം കൊണ്ട് വളരെയേറേ ശ്രദ്ധ പിടിച്ചു പറ്റി .കുഞ്ഞുങ്ങൾക്കും മുതിന്നവർക്കുമായി ധാരാളം സ്പോർട്സ് ഗെയിമുകൾ സങ്കടിപ്പിചിരുന്നു.

ഇടവകാഗങ്ങളുടെ സമ്പൂർണ്ണ പങ്കാളിത്തകൊണ്ട് ഗംഭീര വിജയമായിത്തീർന്ന പരിപാടിക്ക് നേതൃത്വം കൊടുത്ത മെൻ മിനിസ്ട്രി,വുമൺ മിനിസ്ടറി ,സ്.വിൻസെന്റ് ഡി പോൾ സൊസൈറ്റി ,യൂത്ത് മിനിസ്ടറി ,സീനിയർ മിനിസ്ട്രി കോർഡിനേറ്റർസിനെയും ട്രസ്റ്റീ മാരെയും ഫാ.എബ്രഹാം കളരിക്കൽ അനുമോദിച്ചു .