മാപ്പ് ഓണാഘോഷം സെപ്റ്റംബർ 10 ന് ദലീമ എം എൽ എ മുഖ്യാതിഥി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

1 September 2022

മാപ്പ് ഓണാഘോഷം സെപ്റ്റംബർ 10 ന് ദലീമ എം എൽ എ മുഖ്യാതിഥി

ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10 ന് ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (608 Welsh Rd, Philadelphia, PA 19115) കേരളത്തനിമയിൽ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു…

ദക്ഷിണേന്ത്യയിലെ പ്രമുഖ പിന്നണി ഗായികയും, അരൂർ നിയോജകമണ്ഡലം എം.എൽ.എ യുമായ ദലീമ ജോജോ
മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നൽകും. പഞ്ചവാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്തും, പൊതുസമ്മേളനവും,വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷത്തെ അവിസ്മരണീയമാക്കും.

ഫോമാ, ഫൊക്കാന നേതാക്കന്മാരും, ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷങ്ങളിൽ പങ്കെടുക്കും. ഈ വർഷത്തെ മാപ്പ് ഓണാഘോഷത്തിൻെറ ടിക്കറ്റുകൾ മാപ്പ് ഭാരവാഹികളിൽ നിന്നും, ഓഡിറ്റോറിയത്തിലെ കൗണ്ടറുകളിൽ നിന്നും ലഭ്യമാവും.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചാണ്ടി (പ്രസിഡന്‍റ്): 201-446-5027, ജോൺസൻ മാത്യു (ജനറൽ സെക്രട്ടറി): 215-740-9486, കൊച്ചുമോൻ വയലത്ത് (ട്രഷറാർ): 215-421-9250.

റിപ്പോർട്ട് : രാജു ശങ്കരത്തിൽ (മാപ്പ് പിആർഒ)