തങ്കമ്മ ചെറിയാൻ നിര്യാതയായി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

23 July 2022

തങ്കമ്മ ചെറിയാൻ നിര്യാതയായി

വെസ്റ്റ് ഓറഞ്ച് (ന്യൂ ജേഴ്സി ) : ചെങ്ങന്നൂർ ഇടനാട് പരേതനായ തയ്യിൽ ചെറിയാന്റെ (പൊടിച്ചായൻ) ഭാര്യ തങ്കമ്മ ചെറിയാൻ (85) മകൻ അജിയുടെ വസതിയിൽ നിര്യാതയായി. കോഴഞ്ചേരി വലിയരഴ പരേതരായ ഫിലിപ്പോസിന്റെയും ഏലിയമ്മ തോമസിന്റേയും മകളാണ്.
1984 ലാണ് അമേരിക്കയിലെത്തിയത്. നാട്ടിലും പിന്നീട് ഭിലായിയിലും മർത്തമറിയം പ്രാർത്ഥനാ യോഗങ്ങളിൽ സജീവമായിരുന്ന പരേത അമേരിക്കയിലെത്തിയ ശേഷവും പ്രവർത്തനങ്ങൾ തുടർന്നു.
മക്കൾ : അജി, ലാജി എന്നിവരും സുമ, ആനി എന്നിവർ മരുമക്കളും . ജാസ്മിൻ, അനീഷ്, അജ്ഞ‌ ന, ജോസ് ലിൻ, ആൽവിൻ എന്നിവർ കൊച്ചുമക്കളും ഐഡ്ൻ കൊച്ചുമകളുടെ മകളും.
ജൂലൈ 24 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 4 മുതൽ 9 വരെ ലിവിംഗ് സ്‌റ്റണിലുള്ള ക്വീൻ ഹോപ്പിംഗ് ഫ്യൂണറൽ ഹോമിൽ (145 ഈസ്റ്റ് മൗണ്ട് ഐബ്രന്റ് അവന്യു )വേയ്ക് സർവ്വീസ് . സംസ്കാരം പിന്നീട് നാട്ടിൽ.
മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ വെരി.റവ.ടി.എം സഖറിയാ കോർ എപ്പിസ്‌കോപ്പ ഭത്തൃ സഹോദരൻ ആണ്.

ജോർജ് തുമ്പയിൽ

തങ്കമ്മ ചെറിയാൻ