ഈപ്പന്‍ മാത്യൂ (ജോസ്) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

15 August 2022

ഈപ്പന്‍ മാത്യൂ (ജോസ്) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: ഓമന മാത്യൂവിന്‍റെ പ്രിയ ഭര്‍ത്താവും അയിരൂര്‍ മലയാറ്റൂര്‍ പരുവാനിയ്ക്കല്‍ കുടുബാംഗവും പരേതരായ പി.എം ഈപ്പന്‍, അമ്മണി ഈപ്പന്‍റെ പുത്രനുമായ ഈപ്പന്‍ മാത്യൂ(ജോസ്) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.
മക്കള്‍: നാദിയ മടേയ്ക്കല്‍, നവീന ജോണ്‍സണ്‍, നിരൂപ് മാത്യൂ
മരുമക്കള്‍: ബിനു, വിമല്‍, ജെയ്മി
കൊച്ചുമക്കള്‍: ജെയ്ഡന്‍, ഗബ്രിയല്ല, ജോര്‍ഡന്‍, ഐസയ, കെയില, ജോഹാന്‍, ജൂഡ്, ആലിയ.
സഹോദരങ്ങള്‍: പരേതരായ പി.ഇ. എബ്രാഹം (തമ്പി), തോമസ് ഈപ്പന്‍ (രാജൂ)
സഹോദരി: പരേതയായ ശാന്തമ്മ ജേക്കബ്
ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഈപ്പന്‍ മാത്യൂവിന്‍റെ വേര്‍പാടില്‍ പമ്പ മലയാളി അസ്സോസിയേഷന്‍ അനുശോചിച്ചു. പമ്പ മലയാളി അസ്സോസിയേഷന്‍റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളും ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറുമായിരുന്നു ഈപ്പന്‍ മാത്യൂ. പമ്പ മലയാളി അസ്സോസിയേഷന്‍റെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിയ്ക്കുകയും, പമ്പയുടെ സാമുഹിക ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന ഈപ്പന്‍ മാത്യൂവിന്‍റെ വേര്‍പാടിലുള്ള അനുശോചനവും ദുഃഖവും രേഖപ്പെടുത്തുകയാണെന്ന് പമ്പ യുടെ പ്രവര്‍ത്തകര്‍ പറഞ്ഞു.
പൊതുദര്‍ശം ആഗസ്റ്റ് 21 ഞായറാഴ്ച വൈകിട്ട് 6:30 മുതല്‍ 8:30 വരെ അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളി. (1097 Northeast Ave, Philadelpia, PA 19116).
സസ്ക്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 22 തിങ്കളാഴ്ച 9:00 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളി യില്‍ ആരംഭിച്ച് ഫോറസ്റ്റ് ഹില്‍സ് സിമിത്തേരിയില്‍
(25 Byberry Road, Huntingdon Valley, PA 19006സംസ്ക്കരിക്കും.

ഈപ്പന്‍ മാത്യൂ (ജോസ്)