വാഹന പാര്‍ക്കിങ്ങിന്റെ പേരില്‍ തര്‍ക്കം: വെട്ടേറ്റ മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

30 March 2022

വാഹന പാര്‍ക്കിങ്ങിന്റെ പേരില്‍ തര്‍ക്കം: വെട്ടേറ്റ മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മരിച്ചു

മലപ്പുറം: ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിനിരയായ മഞ്ചേരി നഗരസഭാ 16ാം വാര്‍ഡ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52) മരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിലാണ് സംഭവം. കാറില്‍ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ജലീല്‍. വാഹന പാര്‍ക്കിങ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തി അക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ജലീലിന്റെ തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ജലീലും സംഘവും സഞ്ചരിച്ച കാറിന്റെ പിറകുവശത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ത്തിട്ടുണ്ട്.