റോസലി മാക്കീലിന്‍റെ സംസ്കാരം ജൂണ്‍ 16ന് വ്യാഴാഴ്ച

sponsored advertisements

sponsored advertisements

sponsored advertisements

8 June 2022

റോസലി മാക്കീലിന്‍റെ സംസ്കാരം ജൂണ്‍ 16ന് വ്യാഴാഴ്ച

ചിക്കാഗോ: കല്ലറ മാക്കീല്‍ പരേതനായ ജോസഫിന്‍റെ ഭാര്യ റോസലി (81) ചിക്കാഗോയില്‍ നിര്യാതയായി. പരേത കിടങ്ങൂര്‍ പിള്ളവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഗീതമ്മ/ജോസ് താഴത്തുവെട്ടത്ത് (ചിക്കാഗോ), അനിത/റ്റോമി പട്ടിയാലില്‍, ബീന/ലാലു ചക്കുളത്ത്, സജി/മിനി പറയംകാലായില്‍, ഷിനു/ജോബി ചെറുകാട്ടുപറമ്പില്‍.
സഹോദരങ്ങള്‍: പി.പി. ഏലിക്കുട്ടി, അന്നമ്മ ലൂക്ക, പി.പി. ചാക്കോ പിള്ളവീട്ടില്‍, മറിയാമ്മ ജോസഫ്, ഫാ. ജോണ്‍ പിള്ളവീട്ടില്‍, പി.പി. തോമസ് പിള്ളവീട്ടില്‍, പി.പി. ജോസഫ് പിള്ളവീട്ടില്‍, പി.പി. ഫിലിപ്പ് പിള്ളവീട്ടില്‍, മേരിക്കുട്ടി സൈമണ്‍.
മേവുഡ് സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ ജൂണ്‍ 16ന് വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ 9.30 വരെ പൊതുദര്‍ശനം. 9.30ന് ദിവ്യബലിക്കും പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തും.

വിശദവിവരങ്ങള്‍ക്ക്: ജോസ് താഴത്തുവെട്ടത്ത് (630) 776-6180