പാസ്റ്റര്‍ കെ.എസ്. ബാബുക്കുട്ടി നിര്യാതനായി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

18 June 2022

പാസ്റ്റര്‍ കെ.എസ്. ബാബുക്കുട്ടി നിര്യാതനായി

ചിക്കാഗോ: ഇന്ത്യാ പെന്തെക്കോസ്ത് സഭയിലെ സീനിയര്‍ ശുശ്രൂഷകനും ഐ.പി.സി. ശാലോം സഭാംഗവുമായിരുന്ന പാസ്റ്റര്‍ കെ.എസ്. ബാബുക്കുട്ടി ചിക്കാഗോയില്‍ നിര്യാതനായി. 77 വയസ്സായിരുന്നു. ശവസംസ്കാര ശ്രുശ്രൂഷകള്‍ ജൂണ്‍ 24 -ന് വെള്ളിയാഴ്ചയും 25-ന് ശനിയാഴ്ചയുമായി ഇവിടെ നടക്കും. ലില്ലി ബാബുക്കുട്ടിയാണ് ഭാര്യ. ബീനാ ജോണ്‍, ബിനു ജോണ്‍, ബിജു ബാബുക്കുട്ടി എന്നിവര്‍ മക്കളും ജോര്‍ജ് ജോണ്‍, ബെഞ്ചമിന്‍ ജോണ്‍, ഹെബ്സിബാ ബാബുക്കുട്ടി എണ്‍ന്നിവര്‍ മരുമക്കളുമാണ്. ക്രിസ്റ്റിന്‍, ജറമി, ജോയല്‍, ജോഷ്വാ ഹന്നാ, ഗ്രേണ്‍സ്, ജോസയാ എന്നിവര്‍ പേരക്കുട്ടികളാണ്. പരേതരായ കാര്യാടിയില്‍ പാസ്റ്റര്‍ സാമുവേല്‍ തോമസിന്‍റെയും റേച്ചല്‍ തോമസിന്‍റെയും മൂത്ത മകനായി ജനിച്ച പാസ്റ്റര്‍ ബാബുക്കുട്ടി 1968-ല്‍ ദൈവിക ശുശ്രൂഷയ്ക്കായി വേര്‍തിരിഞ്ഞു.
കുമ്പനാട് ഹെബ്രോണ്‍ ബൈബിള്‍ കോളജിലെ പഠനാനന്തരം 1973-ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഐ.പി.സി. ശുശ്രൂഷകനായി നിയമിതനായി. 1979 വരെ അവിടെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കിയശേഷം അമേരിക്കയിലെത്തി.
ഐ.പി.സി. ചിക്കാഗോ, ഗില്‍ഗാല്‍ പെന്തെക്കോസ്തല്‍ അസംബ്ലി എന്നീ സഭകളില്‍ സീനിയര്‍ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു. ചിക്കാഗോയിലെ വിവിധ സഭകളുടെ ഐക്യവേദിയായ ഫെലോഷിപ്പ് ഓഫ് പെന്തെക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ കണ്‍വീനറായി ദീര്‍ഘനാളുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.പി.സിയിലെ പ്രാരംഭ പ്രവര്‍ത്തകരായ പാസ്റ്റര്‍ കെ.ഇ. ഏബ്രഹാം, ടി.ജി. ഉമ്മന്‍, സി.കെ. ദാനിയേല്‍ എന്നിവരുടെ ശിക്ഷണത്തില്‍ വേദാഭ്യാസനം നടത്തിയ പാസ്റ്റര്‍ ബാബുക്കുട്ടി തികഞ്ഞ വേദപണ്ഡിതനും മികച്ച വാഗ്മിയും ആയിരുന്നു. ജോര്‍ജ് കാര്യാടിയില്‍, രാജമ്മ തോപ്പില്‍, റോസമ്മ വര്‍ഗീസ്, അലക്സ് സാമുവേല്‍, സജി സാമുവേല്‍, ജെസ്സി തോമസ് എന്നിവര്‍ സഹോദരങ്ങളാണ്. ജൂണ്‍ 24-ന് വെള്ളിയാഴ്ച 5 മണിക്ക് മെമ്മോറിയല്‍ സര്‍വീസും ശനിയാഴ്ച രാവിലെ 9 മണിക്ക് ശവസംസ്കാര ശുശ്രൂഷയും നടക്കും. ഡെസ്പ്ലയിന്‍സിലുള്ള ഒഹ്ലര്‍ ഫ്യൂണറല്‍ ഹോമിലാണ് ശുശ്രൂഷകള്‍ നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 847 997 6205
കുര്യന്‍ ഫിലിപ്പ് – 847 912 5578