തോമസ് യോഹന്നാന്‍ (61) നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

2 July 2022

തോമസ് യോഹന്നാന്‍ (61) നിര്യാതനായി

ന്യുയോര്‍ക്ക്: പുനലൂര്‍ ഇടമണ്‍ വല്യത്ത് പുറത്തൂട്ട് വീട്ടില്‍ തോമസ് യോഹന്നാന്‍ (ബാബു) ജൂണ്‍ 30 വ്യാഴാഴ്ച രാവിലെ 11:30 ന്യുയോര്‍ക്കില്‍ വെച്ച് നിര്യാതനായി. വല്യത്ത് പുറത്തൂട്ട് വീട്ടില്‍ പരേതരായ യോഹന്നാന്‍ ഉമ്മന്‍റെയും, ഏലിയാമ്മ ഉമ്മന്‍റെയും മകനാണ ് തോമസ് യൊഹന്നന്‍. ഭാര്യ എലിസബേത്ത് യോഹന്നാന്‍ (റോസി) പുറമുറ്റം ഐരാറ്റ് കുടുംബാംഗമാണ ്. മക്ക ള്‍: ഡോ. ക്രിസ്റ്റീനാ ഡാനിയേല്‍ / റ്റിജു ഡാനിയേല്‍, ഡോ. കെവിന്‍ യോഹന്നാന്‍, ക്രിസ്റ്റല്‍ യോഹന്നാന്‍.
സഹോദരങ്ങള്‍: മറിയാമ്മ വര്‍ഗീസ്, യോഹന്നാന്‍ യോഹന്നാന്‍, അന്നമ്മ തോമസ്, ചാക്കോ യോഹന്നാന്‍, റവ. ഡോ. ഫിലിപ്പ് യോഹന്നാന്‍ (എപ്പിസ്കോപ്പല്‍ രൂപത, ന്യുയോര്‍ക്ക്),ശോശാമ്മ ജോസ്, സാമുവേല്‍ യോഹന്നാന്‍ (പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ സെക്രട്ടറി), സാലി ബെഞ്ചമിന്‍.
മെമ്മോറിയല്‍ സര്‍വീസ് ജൂലൈ 5 ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഐ.പി.സി റോക്ക്ലാന്‍റ് അസംബ്ലി ചര്‍ച്ചില്‍ (85 മാരിയോണ്‍ സ്ട്രീറ്റ്, നായിക്ക്, ന്യുയോര്‍ക്ക് 10960 ) നടക്കും.
ജൂലൈ 6 ബുധനാഴ്ച രാവിലെ 9 മുതല്‍ 11:30 വരെ സംസ്കാര ശുശ്രൂഷ കള്‍ ഐ.പി.സി റോക്ക്ലാന്‍റ് അസംബ്ലി ചര്‍ച്ചില്‍ വെച് നടത്തിയ ശേഷം ഭൗതീക ശരീരം സ്പ്രിംങ്ങ് വാലിയിലുള്ള ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്ക്കരിക്കും.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍