ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

29 July 2022

ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗവും, കാട്ടൂർ വലിയക്കാലയിൽ വീട്ടിൽ ശ്രീ വി.ടി. തോമസിൻറെയും ഏലിയാമ്മ തോമസിൻറെയും മകളും, ഓമല്ലൂർ തറയിൽ വീട്ടിൽ സണ്ണി സാമിൻറെ സഹധർമ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ജെസ്സിയും കുടുംബവും ദീർഘകാലമായി അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു.
മക്കൾ:
വിപിൻ സണ്ണി സാം, സിബിൻ സണ്ണി സാം, കെവിൻ സണ്ണി തോമസ്
മരുമക്കൾ:
പ്രിൻസി യോഹന്നാൻ സാം
എലിസബത്ത് ജോസഫ്
കൊച്ചുമക്കൾ:
ആഞ്ജലീന സൂസൻ സാം
കരോലിന സൂസൻ സാം
സാറ ഗ്രേസ് തോമസ്
സയൺ സാമുവൽ തോമസ്

ബ്രാഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ്, അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. എൽദോ എം പോൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.

പൊതുദർശനം വെള്ളിയാഴ്ച | ജൂലൈ 29 2022 | 5:00 PM-8:00 PM
സ്ഥലം: ഹൂസ്റ്റൺ സെന്റ്. മേരിസ് ഓർത്തഡോക്സ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും
9915 BelkNap Road, Sugarland, TX 77498

സംസ്കാരശുശ്രൂഷകൾ ജൂലൈ 30 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ 12:00 മണിവരെ

ഹൂസ്റ്റൺ സെന്റ്. മേരിസ് ഓർത്തഡോക്സ് ദേവാലയത്തിലും, തുടർന്ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ പൂർത്തീകരിക്കും. 1310 N മെയിൻ സ്ട്രീറ്റ്, പെർലാൻഡ്, TX 77581

Cemetery Address 1310 N Main St, Pearland, TX 77581

കൂടുതൽ വിവരങ്ങൾക്ക്:
ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി) 770-310-9050
സ്റ്റെനി ജോർജ്ജ് 401-241-9339
റെനിൽ വറുഗീസ്‌ 954-663-9024
Live stream link on Friday: https://www.facebook.com/HoustonStMarys/

Live Steam link on Saturday: https://www.youtube.com/watch?v=Riny9mKnJ