വിടരാതെ കൊഴിയുന്ന പുമൊട്ടുകൾ പലതും;
പാതി വിടരുന്ന മൊട്ടുകൾ, അതുമുണ്ട്;
മുഴുവനായ് വിടർന്നൊന്ന് ചിരി തൂകി നിൽക്കുവാൻ,
സുന്ദരമുഖം സൂര്യദേവനെക്കാട്ടുവാൻ,
ഏതു പൂമൊട്ടിനും
കൊതിയുണ്ട്,ധൃതിയുണ്ട്;
പ്രണയത്തിൻ വിറയാർന്ന
തിടുക്കത്താലേറിയഹൃദയമിടിപ്പുണ്ട്,
ദാഹമോഹങ്ങളുണ്ട്;
ഇത് തൊട്ടറിഞ്ഞുള്ള പളുങ്കുജലകണികകൾ
അടക്കം പറഞ്ഞിട്ടും, പൊട്ടിച്ചിരിച്ചിട്ടും,
ഇക്കിളികൂട്ടീട്ടും,മെയ് പാതി നനച്ചിട്ടും,
മൊട്ടുകൾ തെല്ലുമേ കൺതുറക്കാഞ്ഞത്,
ഏറെക്കുളിർത്തിട്ടോ അതോ
നാണത്തിൽ കുതിർന്നിട്ടോ?
ദീപ വിഷ്ണു,ബോസ്റ്റൺ