‘നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടി; 2015 മുതല്‍ ഗുഢാലോചന നടന്നു’; വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ അമ്മ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

6 January 2022

‘നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടി; 2015 മുതല്‍ ഗുഢാലോചന നടന്നു’; വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ അമ്മ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവുമായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടിയായിരുന്നു എന്ന് കേസിലെ പ്രധാന പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിയുടെ അമ്മയാണ് ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവി യോട് വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചനയുണ്ടെന്നാണ് വെളിപ്പെടുത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. 2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തെന്നും അമ്മ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ കൊലപെടുത്താന്‍ ശ്രമം നടന്നു. ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറയുന്നു.നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറയുന്നു.