Chicago
CHICAGO, US
-12°C

തരൂരിനെ തേടി പോയ ഞാൻ ധന്യയെ കണ്ടെത്തി (ഡോ റോയ്‌സ് മല്ലശ്ശേരി)

sponsored advertisements

sponsored advertisements

sponsored advertisements

1 December 2022

തരൂരിനെ തേടി പോയ ഞാൻ ധന്യയെ കണ്ടെത്തി (ഡോ റോയ്‌സ് മല്ലശ്ശേരി)

ഡോ റോയ്‌സ് മല്ലശ്ശേരി
നവംബർ 27 ഞായർ. എന്റെ കൊച്ചി യാത്രയുടെ ഏക ഉദ്ദേശ്യം അഖിലേന്ത്യ പ്രൊഫഷണൽ കോൺഗ്രസ്സിന്റെ സംസ്ഥാന കോൺക്ലേവിൽ പങ്കെടുക്കുക ആയിരുന്നു . എന്റെ മോട്ടിവേഷൻ ഗുരുക്കന്മാരിൽ ഒരാളായ ഡോ ശശി തരൂരുമായി ചെലവഴിക്കാൻ ലഭിക്കുന്ന അപൂർവ സമയം .
എന്നാൽ മറ്റൊരു മോട്ടിവേഷൻ ഗുരുവിനെ കൂടി ആ കോൺക്ലേവിൽ ഞാൻ കണ്ടെത്തി.
ജന്മം മുതൽ ശരീരത്തിലെ എല്ലുകൾ ഓരോന്നും ഒടിയുന്ന വളരെ അപൂർവ രോഗത്തെ നേരിടുന്ന ഒരു പെൺകുട്ടി, ധന്യ രവി .
പ്രതിസന്ധികളിൽ നൂതന സാദ്ധ്യതകൾ കണ്ടെത്തുന്ന ആത്മ ധൈര്യത്തിന്റെയും ആത്മ വിശ്വാസത്തിന്റെയും ആൾ രൂപം .
ആദ്യം ധന്യയെ കണ്ടപ്പോൾ എനിക്ക് സങ്കടവും അനുകമ്പയും തോന്നി . കുറെ നേരം ധന്യയുടെ തിളങ്ങുന്ന കണ്ണുകളും വിടരുന്ന മുഖവും ഞാൻ നോക്കി ഇരുന്നു . അവരുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ അനുകമ്പ തോന്നി .
ഏറ്റവും ആദരവും സന്തോഷവും ധന്യയോട് തോന്നി . അവരുടെ ഓരോ വാക്കുകളും വെല്ലുവിളി ഉയർത്തുന്ന ജീവിതാനുഭവങ്ങളും എന്നിൽ ആവേശം ഉയർത്തി .
വീൽ ചെയർ മാത്രം ശരണം എന്നാൽ ചിന്തയുടെ ലോകത്തു അവർ ആകാശ സീമകൾക്കു എത്രയോ ഉയരത്തിൽ .”എന്റെ ശരീരത്തിലെ എല്ലുകൾ ഓരോന്നും ഒടിയുന്നു , എന്നാൽ എന്റെ നാവിൽ ഒടിയാൻ എല്ലുകൾ ഇല്ലല്ലോ ” ആ വാക്കുകൾ എന്നെ കോരിത്തരിപ്പിച്ചു .
” മെഡിക്കൽ ഡോക്ടർസ് ചികിത്സയും സൗഖ്യവും ഇല്ലാത്ത രോഗിയാണ് ഞാൻ എന്ന് പറഞ്ഞപ്പോൾ എന്റെ പുതിയ ലോകവും ജീവിതവും ആരംഭിക്കുക ആയിരുന്നു ”
ഇന്ന് ആയിരക്കണക്കിനു യുവതീ യുവാക്കൾക്ക് ധന്യ മോട്ടിവേഷൻ പകരുന്നു .
ഞാനും ധന്യയെ എന്റെ മോട്ടിവേഷൻ ഗുരുവായി കണ്ടെത്തുന്നു .