വഞ്ചനാകുറ്റം; നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ കേസ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

6 May 2022

വഞ്ചനാകുറ്റം; നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ കേസ്


എറണാകുളം: നടൻ ധർമ്മജൻ ബോൾ​ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ധർമ്മജൻ ബോൾ​ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേയ്ക്ക് 43 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഈ സ്ഥാപനത്തിന്റെ പ്രവർത്തനമൊന്നും നടത്താതെ തന്നെ കബളിപ്പിക്കുകയാണെന്നുമാണ് അസീസിന്റെ പരാതി.

ധർമ്മജൻ ഉൾപ്പെടെ 11 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. വാരാപ്പുഴ വലിയപറമ്പിൽ ധർമ്മജൻ ബോൾഗാട്ടി ,മുളവുകാട് സ്വദേശികളായ പള്ളത്തു പറമ്പിൽ കിഷോർ കുമാർ,താജ് കടേപ്പറമ്പിൽ, ലിജേഷ്, ഷിജിൽ, ജോസ്, ഗ്രാൻഡി, ഫിജോൾ, ജയൻ, നിബിൻ,ഫെബിൻ എന്നിവർക്കെതിരെ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.