പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് എഡിജിപി ശ്രീജിത്ത്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

23 January 2022

പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് എഡിജിപി ശ്രീജിത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കമുള്ളവരെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു. എ ഡി ജി പി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.

കേസില്‍ സത്യം പുറത്തുകൊണ്ടുവരുമെന്നും, സത്യത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്നും എസ് ശ്രീജിത്ത് വ്യക്തമാക്കി. ദിലീപിന്റെ സഹകരണവും നിസഹകരണവും തെളിവാകും. കോടതി നിര്‍ദേശം അനുസരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ദിലീപ് നിസഹകരിച്ചാല്‍ കോടതിയെ അറിയിക്കുമെന്നും എ ഡി ജി പി പറഞ്ഞു.

‘ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരെ ഞങ്ങളുടെ കൈവശം ആവശ്യത്തിന് തെളിവുണ്ട്. തെളിവുകളെ പറ്റി ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. കേസ് വിജയിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ട്.’ എസ് ശ്രീജിത്ത് പറഞ്ഞു. ആറാം പ്രതിയായ ശരത്താണോ കേസിലെ ‘വിഐപിയെന്ന്’ ഇപ്പോള്‍ പറയാനാകില്ലെന്നും, ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.