സിദ്ദിഖിനെതിരായ പൾസർ സുനിയുടെ പരാമര്‍ശം; അമ്മയിലെ അംഗങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ബാബുരാജ്

sponsored advertisements

sponsored advertisements

sponsored advertisements

11 January 2022

സിദ്ദിഖിനെതിരായ പൾസർ സുനിയുടെ പരാമര്‍ശം; അമ്മയിലെ അംഗങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ബാബുരാജ്

കൊച്ചി:നടന്‍ സിദ്ദിഖിനെതിരായ പള്‍സര്‍ സുനിയുടെ പരാമര്‍ശത്തില്‍ താരസംഘടനയായ ‘അമ്മ ‘യിലെ അംഗങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ബാബുരാജ്. കോടതിയില്‍ നിന്നും ഇരക്ക് നേരിടേണ്ടിവന്നത് കൈപ്പേറിയ അനുഭവങ്ങളാണെന്നും ബാബുരാജ് .വനിതാ ജഡ്ജി ഇരയെയോട് നീതി പുലര്‍ത്തുന്നില്ല. രണ്ടു പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ രാജിവെച്ചത് കുട്ടികളിയാണോ, ചില മാധ്യമങ്ങളും ഇരക്കൊപ്പം നിന്നോ, ഉന്നത രാഷ്ട്രീയക്കാരും കവിയത്രിമാരും ഇരക്കൊപ്പം നിന്നോ തുടങ്ങിയ സംശയങ്ങളും ബാബുരാജ് പ്രകടിപ്പിച്ചു. എന്തെങ്കിലും വാര്‍ത്ത വരുമ്പോള്‍ മാത്രം ഇരക്കൊപ്പം നിന്നാല്‍ പോരായെന്നും എപ്പോഴും കൂടെ നില്‍ക്കണമെന്നും ബാബുരാജ് പറഞ്ഞു. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതില്‍ ദുരൂഹതയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. ‘ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ സിദ്ദിഖും’ പള്‍സര്‍ സുനി ദിലീപിനയച്ച കത്തിലാണ് സിദ്ദിഖിനെതിരായ ഗുരുതര പരാമര്‍ശങ്ങളുള്ളത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നാണ് കത്തില്‍ പറയുന്നത്. ‘അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് ചെയ്താലും കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖ് ഒടി നടന്നത്. അമ്മയിലെ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതു കൊണ്ടല്ലേ’. കത്തില്‍ പറയുന്നു. സിദ്ദിഖിന് പുറമെ സിനിമാ രംഗത്തുള്ള പലരെയും പേരെടുത്ത് പറയാതെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയായിരുന്നു സുനിലിന്റെ കത്തിലെ പരാമര്‍ശം. 2018 മെയ് മാസത്തില്‍ എഴുതിയ കത്ത് റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. പള്‍സര്‍ സുനി ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു.