ദിലീപിൻ്റെ പേര് പറയാതെ ഭാവന ;സ്ഫോടനം പ്രതീക്ഷിച്ചവർ ഇളിഭ്യരായോ

sponsored advertisements

sponsored advertisements

sponsored advertisements

7 March 2022

ദിലീപിൻ്റെ പേര് പറയാതെ ഭാവന ;സ്ഫോടനം പ്രതീക്ഷിച്ചവർ ഇളിഭ്യരായോ

ആക്രമിക്കപ്പെട്ട കേസിൽ നടി ഭാവനയുടെ വെളിപ്പെടുത്തലിൽ ‘ബോംബ് ‘ സ്ഫോടനം പ്രതീക്ഷിച്ചവർ ഇളിഭ്യരായി. വനിതാ ദിനത്തിൽ വലിയ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരാണ് നിരാശരായത്. ഇനി മുതൽ നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നതിനു പകരം ഭാവന ആക്രമിക്കപ്പെട്ട കേസ് എന്നു പറയാനുള്ള അവസരം കൂടിയാണ് പരസ്യമായ തുറന്നു പറച്ചിലിലൂടെ നടി ഉണ്ടാക്കി കൊടുത്തിരിക്കുന്നത് ‘താൻ ‘ഇര’ അല്ലന്നും അതിജീവിത ആണെന്നുമാണ് ഭാവന പറയുന്നത്.

വിചാരണ ഏതാണ്ട് പൂർത്തീകരിച്ച് വിധി പറയുന്ന ഘട്ടത്തിൽ എത്തിനിൽക്കുന്ന കേസിൽ , ഇരയുടെ വെളിപ്പെടുത്തലിനെ നിയമകേന്ദ്രങ്ങളും ഗൗരവമായാണ് വീക്ഷിച്ചിരുന്നത്.

തനിക്കെതിരെ നടന്ന ലൈം​ഗിക അതിക്രമത്തെ കുറിച്ച് ഭാവന തുറന്നുപറയുമെന്ന്, പ്രമുഖ മാധ്യമ പ്രവർത്തകയായ ബര്‍ഖ ദത്ത് ശനിയാഴ്ചയാണ് അറിയിച്ചിരുന്നത്. “നടി മൗനം വെടിയുന്നു. ഒരു ലൈംഗികാതിക്രമ കേസില്‍ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ പറയുന്നു” എന്നാണ് ‘ ബര്‍ഖാ ദത്ത് ഇൻസ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. പരിപാടിയുടെ പോസ്റ്റര്‍ ‘വി ദ വിമെന്‍ ഏഷ്യ’യും’ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയുണ്ടായി. പ്രമുഖ മലയാള മാധ്യമങ്ങളെല്ലാം ഇത് വളരെ പ്രാധാന്യത്തോടെയാണ് റിപ്പാർട്ട് ചെയ്തിരുന്നത്.