ജാമ്യം റദ്ദാക്കരുതെന്ന് ദിലീപ് ;കാവ്യയുടെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്

sponsored advertisements

sponsored advertisements

sponsored advertisements

9 May 2022

ജാമ്യം റദ്ദാക്കരുതെന്ന് ദിലീപ് ;കാവ്യയുടെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്

ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയിൽ മറുപടി നൽകി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകൾ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിൻറെ ശ്രമമെന്നുമാണ് ദിലീപിൻറെ ആരോപണം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ച ദിലീപിൻറെ ജാമ്യം റദ്ദാക്കി റിമാൻ‍ഡ് ചെയ്യണമെന്നാണ് പ്രോസിക്യഷൻ ആവശ്യം.കൂടാതെ നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയുടെ മൊഴിയെടുത്തു . ദിലിപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവന്റെ മൊഴിയെടുത്തത്.എസ് പി മോഹന ചന്ദ്രനും ഡി വൈ എസ് പി ബൈജു പൗലോസും സംഘത്തിൽ ഉണ്ട്. കാവ്യക്ക് മുൻകൂറായി നോട്ടീസ് നൽകിയ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനെത്തിയത്.‌

‌നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നേരത്തെയും ദിലീപിന്‍റെ പത്മ സരോവരം വീട്ടിൽ വെച്ച് ചോദ്യംചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്.