വധഭീഷണിക്ക് പിന്നാലെ പ്രതികള്‍ ഫോണ്‍ മാറ്റി; പിടിച്ചെടുത്തത് പുതിയ ഫോണ്‍

sponsored advertisements

sponsored advertisements

sponsored advertisements

25 January 2022

വധഭീഷണിക്ക് പിന്നാലെ പ്രതികള്‍ ഫോണ്‍ മാറ്റി; പിടിച്ചെടുത്തത് പുതിയ ഫോണ്‍

കൊച്ചി: വധഭീഷണി കേസിന് പിന്നാലെ ദിലീപ് അടക്കം നാലുപ്രതികളും ഫോണ്‍ മാറ്റിയെന്ന് പൊലീസ്. ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് പൊലീസ് നോട്ടിസ് നല്‍കി. ദിലീപിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് പുതിയ ഫോണാണ്. തെളിവുനശിപ്പിക്കാനാണ് ഫോണ്‍ ഒളിപ്പിച്ചതെന്ന് സംശയിക്കുന്നു.

കൊലപാതക ഗൂഢാലോചനക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടുമെന്നും ക്രൈംബ്രാഞ്ച് എസ്.പി പറഞ്ഞു.