സാൻ അന്റോണിയോ: ഡി.കെ.സി.സിയുടെ അഡ്ഹോക് കമ്മിറ്റി ചെയർമാനായി സിറിയക് പുത്തൻ പുരയിലിനെ ഐകകണ്ഠേന തെരഞ്ഞെടുത്തു. ഡി.കെ. സി.സി യുടെ കീഴിലുള്ള നാല് റീജിയണുകളിൽ നിന്നും തെരത്തെടുക്കപ്പെട്ട ഭാരവാഹികൾ മാർച്ച് പന്ത്രണ്ടാം തീയതി ശനിയാഴ്ച കൂടിയ മീറ്റിംഗിൽ ആണ് ചെയർമാനെ തെരഞ്ഞെടുത്തത്. ചിക്കാഗോ കെ.സി.എസ് പ്രസിഡന്റ്, കെ.സി.സി.എൻ.എ ജനറൽ സെക്രട്ടറി ഡി.കെ. സി.സി. ലീഡർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് തന്റെ കഴിവും പ്രാവീണ്യവും തെളിയിച്ചിട്ടുള്ള സിറിയക് പുത്തൻ പുരയിലിന്റെ സേവനം ഡി.കെ. സി.സി.യുടെ വളർച്ചയ്ക്ക് സഹായകരമായിരിക്കുമെന്ന് ഡി.കെ.സി. സി സെക്രട്ടറി ഗ്ലിസ്റ്റൺ ചോരത്ത് ആശംസാ പ്രസംഗത്തിൽ പറഞ്ഞു. ഡി.കെ.സി.സി യുടെ നാല് റീജിയണുകളിൽ നിന്നുള്ള പ്രതിനിധികൾ സിറിയക് പുത്തൻ പുരയിലിനെ അനുമോദിക്കുകയും ക്നാനായ സമുദായത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കും നിലവിൽ ഡി.കെ. സി.സി യിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധികൾക്ക് ഉത്തമമായ പരിഹാരം കണ്ടുപിടിച്ച് സാമുദായിക ഐക്യവും ഒരുമയും നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി.
റിപ്പോർട്ട് :ഗ്ലിസ്റ്റൺ ചോരത്ത്