മുഖം (കവിത -ഡോ. അജയ് നാരായണൻ)

sponsored advertisements

sponsored advertisements

sponsored advertisements

25 April 2022

മുഖം (കവിത -ഡോ. അജയ് നാരായണൻ)

രാൾ
വിഷം കഴിച്ചു
മരിക്കുമ്പോൾ
അയാൾക്ക്
ഒരു കർഷകമുഖം…
അയാൾ
എരിയുന്ന
ജഠരാഗ്നിക്കു
ചുറ്റും
ഒരു കുടുംബം
വലം വയ്ക്കും
ഒരിക്കലും തീരാത്ത
വട്ടത്തിലൂടെ
ഒരേ താളത്തിൽ!

രണ്ടുപേർ
തീയിലെരിയുമ്പോൾ
ചാമ്പലാവുന്നത്
സ്വപ്‌നങ്ങളുടെ മുഖം
ചാമ്പലാവാത്ത മുഖങ്ങളിൽ
അക്ഷരമില്ലായ്മ
അർത്ഥമില്ലായ്മ
അന്തമില്ലായ്മ!

കുറെയേറെ
വ്യക്തികൾ
വീടിന്റെ സുരക്ഷയുടെ മുനമ്പിൽ
മൗനത്തിലാഴുമ്പോൾ
അക്ഷരത്തീ തുപ്പി
ഒരു ബുൾഡോസർ മുഖം കടന്നുവരും!

ഒറ്റയ്ക്കും തെറ്റയ്ക്കും
പൊള്ളിപ്പടരുന്ന
ജന്മങ്ങൾ
പുരോഗമനത്തിന്റെ
ഗുഹാമുഖത്ത്
മുട്ടിവിളിക്കുന്നു…
ഒന്ന്, രണ്ട്, മൂന്ന്… ആയിരം മുട്ടുകൾ
അലർച്ചകൾ!

പുരോഗമനമെന്നാൽ
പുതിയ നിർവചനമാണ്
പക്ഷേ,
പഴയ രീതിയാണ്…
സാവധാനം
ഒരൊറ്റ മുഖം
വാതിൽ തുറക്കുമ്പോൾ
പുരോഗമനത്തിന്റെ
ഇരുട്ടിൽ
നിശ്ശബ്ദത,
നിഗൂഢത
നിർവ്വാണം!