കോട്ടയം: ബീഹാർ ഗവൺമെന്റിന്റെ പ്ലാനിംഗ് ബോർഡ് അംഗമായി ഡോ. ബിജു കൈപ്പാറേടൻ നിയമിതനായി. ഗവൺമെന്റിന്റെ സോഷ്യോളജി, ഇക്കണോമിക്സ് വിഭാഗത്തിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഉഴവൂർ ഇടവകാംഗമായ ബിജുവിന് നിയമത്തിലും ലൈബ്രറി സയൻസിലും പി.എച്ച്.ഡി ഉണ്ട്. കൂടാതെ 14 വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഉണ്ട്. ജെ.ഡി.യു-ന്റെ സംസ്ഥാ വൈസ്പ്രസിഡന്റും നാഷണൽ കൗൺസിൽ അംഗവുമാണ് ഇദ്ദേഹം. ഭാര്യ: സിസിലി കോയമ്പത്തൂർ അഭിരാമി കോളജ് ഓഫ് നഴ്സിംഗിൽ അസോസിയേറ്റ് പ്രൊഫസറാണ്. മക്കൾ: ഇസബെല്ല (ടൗൺ പ്ലാനിംഗ് ആർക്കിടെക്ട്), ഭരത് (ആർക്കിടെക്ട്), ഡോ. മാളവിക (ഉത്രാടം തിരുനാൾ ഹോസ്പിറ്റൽ, തിരുവനന്തപുരം)
