ഡോ.ജോ ജോസഫ് തൃക്കാക്കരയുടെ ഹൃദയമാകുമെന്ന് ഉറപ്പ് ( ജോസ് കാടാപുറം)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

6 May 2022

ഡോ.ജോ ജോസഫ് തൃക്കാക്കരയുടെ ഹൃദയമാകുമെന്ന് ഉറപ്പ് ( ജോസ് കാടാപുറം)

1979ലെ തലശ്ശേരി ഉപതെരഞ്ഞെടുപ്പ് മുതൽ ഉള്ള എല്ലാ ഉപതെരഞ്ഞെടുപ്പുകളും എനിക്ക് ഓർമ്മയുണ്ട് . ഏതെങ്കിലും സിപിഎം എംഎൽഎ മരിച്ച ഒഴിവിൽ അദ്ദേഹത്തിൻറെ ഭാര്യയേയോ മകനേയോ സ്ഥാനാർഥിയാക്കിയ ചരിത്രം സിപിഎംനില്ല. സഖാവ് പാട്യം ഗോപാലൻ മരിച്ച ഒഴിവിൽ തലശ്ശേരിയിൽ മത്സരിച്ചത് എംവി രാജഗോപാലൻ എന്ന രാജു മാസ്റ്ററായിരുന്നു . ( രാജ്യ മാസ്റ്ററുടെ മകളാണ് സ.കോടിയേരിയുടെ ഭാര്യ ) കണ്ണൂർ ജില്ലയിൽ തന്നെ അഴീക്കോട് മണ്ഡലത്തിൽ സ.ടികെ ബാലൻ നിര്യാതനായപ്പോൾ പകരം 2005 ൽ സ്ഥാനാർഥിയായത് പ്രകാശൻ മാസ്റ്റർ ആയിരുന്നു .അത് ബാലൻ മാസ്റ്ററുടെ കുടുംബക്കാരൻ ആയിരുന്നില്ല . അടുത്തകാലത്ത് ചെങ്ങന്നൂരിൽ സഖാവ് രാമചന്ദ്രൻനായർ മരണപ്പെട്ടപ്പോൾ അവിടെ പകരം സ്ഥാനാർഥിയാക്കിയത് ഒരു നായരെ പോലുമായിരുന്നില്ല . സഖാവ് സജി ചെറിയാനെ ആയിരുന്നു .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിന്ന രണ്ട് ജില്ലകൾ ആണ് മലപ്പുറവും എറണാകുളവും . കോൺഗ്രസിന് വിശ്വസിക്കാവുന്ന കേരളത്തിലെ ഏക ജില്ലയാണ് എറണാകുളം . കോൺഗ്രസുകാർക്ക് ഏറ്റവും വിശ്വസിക്കാവുന്ന ഒരു മണ്ഡലമാണ് തൃക്കാക്കര .മണ്ഡലം രൂപം കൊണ്ടത് മുതൽ നടന്ന മൂന്നു തെരഞ്ഞെടുപ്പിലും ജയിച്ചത് യുഡിഎഫ് ആണ് . ഇത്തവണ എൽഡിഎഫ് സീറ്റുകൾ വർധിപ്പിച്ചു ഭൂരിപക്ഷം നേടിയ സമയത്തും തൃക്കാക്കരയിൽ യുഡിഎഫ് ഭൂരിപക്ഷം വർധിക്കുകയാണുണ്ടായത് .
ഏകദേശം പതിനയ്യായിരത്തോളം വോട്ട് ഭൂരിപക്ഷം അവർക്ക് ലഭിച്ചു. എന്നിട്ടും കോൺഗ്രസുകാർക്ക് അവിടെ മത്സരിക്കാൻ ധൈര്യം ഇല്ലാത്തതുകൊണ്ടാണ് പിടി തോമസിന്റെ ഭാര്യയെ നിർത്തി സഹതാപ തരംഗം സൃഷ്ടിച്ച് ജയിക്കാൻ ആകുമോ എന്ന് ശ്രമിക്കുന്നത് . കോൺഗ്രസുകാരായ എത്രയോ നേതാക്കന്മാരും പ്രവർത്തകരും ഉള്ളപ്പോൾ വിജയം ഉറപ്പുള്ള സീറ്റിൽ എന്തുകൊണ്ട് അവരിൽ ആരേയും സ്ഥാനാർത്ഥിയാക്കിയില്ല.
വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ഇടതുപക്ഷം ഒന്നാമത്തെ പൊതുതിരഞ്ഞെടുപ്പു മുതൽ സ്ഥാനാർഥികൾ ആക്കിയിട്ടുണ്ട് . 1957 ലെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ തന്നെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ , പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി , ഡോക്ടർ എ ആർ മേനോൻ , തുടങ്ങിയവരെയും പിന്നീട് എസ് കെ പൊറ്റക്കാട് , എം കെ സാനു ,കടമ്മനിട്ട രാമകൃഷ്ണൻ തുടങ്ങിയവയുമെല്ലാം ഇടതുപക്ഷം സ്ഥാനാർത്ഥികൾ ആക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട് . അതിന്റെയൊക്കെ ഭാഗമാണ് ഇപ്പോൾ ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയത് .
രണ്ടു മുന്നണികളുടേയും സ്ഥാനാർഥികളെ വെച്ചുനോക്കിയാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മരിച്ചുപോയ നേതാവിന്റെ സഹധർമ്മിണി എന്ന സ്ഥാനം മാത്രമേ ഉള്ളൂ . നേരെമറിച്ച് ഡോക്ടർ ജോ ജോസഫ് സമൂഹത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയും ,സേവനതല്പരനാണെന്ന് തെളിയിച്ച വ്യക്തിയുമാണ് . ഒരു തെരഞ്ഞെടുപ്പ് വരും എന്ന് വിചാരിച്ചു കൊണ്ടല്ല അദ്ദേഹം ആ സേവനങ്ങൾ ഒക്കെ ചെയ്തത് .അതുകൊണ്ടു തന്നെ ഇകുറി തൃക്കാക്കര ഇടതുപക്ഷത്തൊടപ്പം ഹൃദയപക്ഷത്തായിരിക്കുമെന്നു ഉറപ്പ്.