പി.ജെ.ജോസഫിൻ്റെ സഹധർമിണി ഡോ.ശാന്താ ജോസഫ് അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

17 January 2023

പി.ജെ.ജോസഫിൻ്റെ സഹധർമിണി ഡോ.ശാന്താ ജോസഫ് അന്തരിച്ചു


തൊടുപുഴ: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ഡോ. ശാന്താ ജോസഫ് (77) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന്ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ തൊടുപുഴയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടറായിരുന്നു. 1971ലായിരുന്നു ശാന്തയുമായുള്ള ജോസഫിന്റെ വിവാഹം. രാഷ്ട്രീയ ജീവിതം പലവഴികളില്‍ ഒഴുകിയപ്പോഴും ‘ശാന്ത’യായി കൂട്ടുനിന്ന ഭാര്യയാണ് തന്റെ ബലമെന്ന് പി ജെ ജോസഫ് പലതവണ പറഞ്ഞിട്ടുണ്ട്. ഇളയമകന്‍ ജോമോന്‍, 2020 നവംബര്‍ 20ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചിരുന്നു. മറ്റ് മക്കള്‍: അപ്പു (കേരള കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം), യമുന, ആന്റണി. മരുമക്കള്‍: അനു (അസോഷ്യേറ്റ് പ്രഫസര്‍, വിശ്വജ്യോതി എന്‍ജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോണ്‍ മെഡിക്കല്‍ കോളജ്, കോഴഞ്ചേരി), ഉഷ.

ഡോ.ശാന്താ ജോസഫ്