ഡോ.സണ്ണി പഴേമ്പള്ളിലിന് വിട (അഡ്വ.ജോസഫ് മാത്യു പഴേമ്പള്ളിൽ)

sponsored advertisements

sponsored advertisements

sponsored advertisements


7 August 2022

ഡോ.സണ്ണി പഴേമ്പള്ളിലിന് വിട (അഡ്വ.ജോസഫ് മാത്യു പഴേമ്പള്ളിൽ)

അഡ്വ.ജോസഫ് മാത്യു പഴേമ്പള്ളിൽ

പ്രീയ സണ്ണിച്ചായന് വിട. ഞെട്ടലോടെയാണ് ആ വിയോഗ വാർത്ത കേട്ടത്. എപ്പോഴും മുണ്ടും ജുബായും ഇട്ട് സുസ്മേരവദനനായി എല്ലാവരേയും ചേർത്ത് പിടിക്കുന്നയാൾ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം. സ്വന്തം കുടുംബത്തിൽ പെട്ടവർക്കും, പുറത്തുള്ളവർക്കും, പല പ്രസ്ഥാനങ്ങൾക്കും, മാത്യ ഇടവകയ്‌ക്കുമെല്ലാം തനിക്ക് ദൈവം കനിഞ്ഞ് നല്കിയ സമ്പത്തിൻ്റെ ഒരു വിഹിതം മാറ്റിവെക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. അത് ചിലപ്പോൾ ചികിൽസാ സഹായമായും, നിർമ്മാണ പ്രവർത്തനങ്ങൾക്കും, പ0നാവശ്യങ്ങൾക്കുമുള്ള സഹായമായും ഒഴുകിയിരുന്നു. ഒരിക്കൽ നലകിയാലും പിന്നീട് നല്കുന്നതിലും ഒരു മടിയുമുണ്ടായിരുന്നില്ല. അതു കൊണ്ടാണ് അദ്ദേഹം എല്ലാവരുടേയും സണ്ണിച്ചായനായത്. ചെറുപ്പത്തിലേ പഠിക്കാൻ മിടുക്കനായിരുന്നതിനാൽ MBBS പഠിച്ച് ഡോക്ടറായി. മാതൃഇടവകയിലേയും ഈ പ്രദേശത്തേ തന്നെയും ആദ്യത്തെ ഡോക്ടറായിരുന്നു. തുടർന്ന് അദ്ദേഹം വിവാഹിതനായി അമേരിക്കയിലെ ചിക്കാഗോയിലേക്ക് കുടിയേറി.സൈക്യാട്രി ഡോക്ടറായി നീണ്ട വർഷങ്ങൾ അവിടെ സേവനം ചെയതു.കർമ്മരംഗം മുഴുവൻ അമേരിക്കയിലായിരുന്നു. ഇടപെടുന്നവർ ആരായിരുന്നാലും അവരെ തനിക്ക് തുല്യരോ, ശ്രേഷ്ഠരോ ആയി കാണുന്ന അപൂർവ്വ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.സമ്പത്ത് ഒരിക്കലും അദ്ദേഹത്തിൽ ഗർവ്വ് ജനിപ്പിച്ചിട്ടില്ല. മാതൃഇടവകയായ ഏറ്റുമാനൂർ സെൻറ് ജോസഫ്സ് ദേവാലയം ശതാബ്‌ദി ആഘോഷിച്ച 2009 ൽ, ആ ശതാബ്ദി തിരുനാൾ ഏറ്റെടുത്ത് നടത്താനുള്ള ഭാഗ്യവും അദ്ദേഹത്തിന് ഉണ്ടായി. തൻ്റെ പൂർവ്വികരും പള്ളിയുമായbള്ള ബന്ധത്തിന് റ പേരിലാണ് അദ്ദേഹം അതിന് തയ്യാറായത്. തൻ്റെ വലിയ കുടുംബത്തിലെ തലയെടുപ്പുള്ള വലിയ കാരണവരായിരുന്നു സണ്ണിച്ചായൻ.ഏത് പ്രശ്നത്തിലും സണ്ണിച്ചായൻ്റെ വാക്കുകൾക്ക് ഏവരും കാതോർത്തിരുന്നു. പിറന്ന മണ്ണിൽ ലയിച്ച ചേരാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ഉണ്ടായി. ഭാര്യയ്ക്കും, 2 മക്കൾക്കും, 6 സഹോദരങ്ങൾക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു. സണ്ണിച്ചായൻ്റ ആത്മാവിന് നിത്യശാന്തി നേരുന്നു.