ഹ്യുമാനിറ്റേറിയൻ മിഷനറി പുരസ്ക്കാരം ഡോ. സണ്ണിസ്റ്റീഫന്‌ സമ്മാനിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

10 May 2022

ഹ്യുമാനിറ്റേറിയൻ മിഷനറി പുരസ്ക്കാരം ഡോ. സണ്ണിസ്റ്റീഫന്‌ സമ്മാനിച്ചു

കോട്ടയം: വേൾഡ്‌ പീസ്‌ മിഷന്റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ഉംറ്റാറ്റ രൂപത നൽകുന്ന ഹ്യുമാനിറ്റേറിയൻ മിഷനറി അവാർഡ്‌, സാമൂഹിക പ്രവർത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫന് പാലാ രൂപതാ സഹായ മെത്രാൻ ബിഷപ്‌ മാർ ജേക്കബ്‌ മുരിക്കൻ സമ്മാനിച്ചു.

സൗത്ത് ആഫ്രിക്കൻ കാത്തലിക്‌ ബിഷപ്‌ കൗൺസിൽ പ്രസിഡന്‍റും ഉംറ്റാറ്റ രൂപതാധ്യക്ഷനുമായ ബിഷപ്‌ സിതംബെല്ല സിപൂക്കയിൽ നിന്ന്‌ വേൾഡ്‌പീസ്‌ മിഷനു വേണ്ടി ചീഫ്‌ കോഓർഡിനേറ്റർ
സിസ്റ്റർ ഡോ സെബസ്റ്റിൻ മരിയ (സൗത്ത്ആഫ്രിക്ക) ഏറ്റുവാങ്ങിയപുരസ്കാരമാണ്
സണ്ണി സ്റ്റീഫന് നൽകിയത്.

“അഞ്ചുഭൂഖണ്ഡങ്ങളിലായി
സണ്ണി സ്റ്റീഫന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വളർന്നു പന്തലിച്ചു നിൽക്കുന്നത്‌ പ്രാർത്ഥനയുടേയും ഇച്‌ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിന്‍റേയും ഫലമാണ്‌.മനുഷ്യനും
മനുഷ്യത്വവുമാണ് വലുതെന്ന ദര്‍ശനത്തിന്റെ
പ്രകാശം പരത്തി ത്യാഗമാണ് സമ്പാദ്യം, താഴ്മയാണ് സിംഹാസനംമെന്നും ജീവിതം കൊണ്ട് നമ്മെ ഇദ്ദേഹംപഠിപ്പിക്കുന്നു”ബിഷപ്പ് ജേക്കബ് മുരിക്കൻ പറഞ്ഞു.
ലോകസമാധാന പരിശ്രമങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും മതൈക്യത്തിനും ഉപവി പ്രവർത്തനങ്ങൾക്കുമായി കാൽ നൂറ്റാണ്ടിലേറെ ജീവിതംകൊണ്ട്‌ അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി 2020-ൽ “മാനവികതയുടെ വിശ്വപൗരൻ’ എന്ന ബഹുമതിയോടെ ഓണററി ഡോക്ടറേററ് നൽകി ആദരിച്ചു.
കാലദേശങ്ങൾക്കും ജാതിമത ചിന്തകൾക്കുമതീതമായി പ്രവർത്തിക്കുന്ന ഈ മനുഷ്യസ്നേഹി, ആരെന്നു നോക്കാതെ നന്മ ചെയ്ത്‌ ലോകം മുഴുവൻ സമാധാന ദൂതുമായി സഞ്ചരിക്കുന്ന സമാനതകളില്ലാത്ത ജീവിത സാക്ഷ്യമാണ്‌.
പ്രഭാഷകൻ, അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗൺസിലർ എന്നീ മികവിനൊപ്പം കവി, ഗാനരചയിതാവ്‌, ഗ്രന്ഥകാരൻ, സംവിധായകൻ, ചിന്തകൻ, എന്നീ നിലകളിലും ഈ കർമ്മയോഗിയുടെ പ്രവർത്തനങ്ങൾ വിപുലമാണ്‌.

കുടമാളൂർ പീസ്‌ ഗാർഡനിൽ നടന്നചടങ്ങിൽ ശ്രീ മോൻസ്‌ ജോസഫ്‌ എം എൽ എ, സി ഡോ ജോവാൻ ചുങ്കപ്പുര( ട്രാഡാ),
സി സെറിൻ ( കനീസ,സൗത്ത്‌ ആഫ്രിക്ക)ഫാ.റോയി( പ്രിൻസിപ്പൽ,എസ്‌ എഫ്‌ എസ്‌ കോളേജ്‌ ബാംഗ്ലൂർ)ഫാ ടിജോ
(സം പ്രീതി) ഫാ. സിബി(ജെർമ്മനി), ജസ്റ്റിൻ തോമസ്‌,, ബിജോയ്‌ ചെറിയാൻ, ബ്ലെസ്സി ജോൺസൺ എന്നിവർ പ്രസംഗിച്ചു.