തോമസ് റ്റി. ഉമ്മൻ, ന്യൂ യോർക്ക്
അറുപതുകളുടെ ആരംഭത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പ്രമുഖ മലയാളിയും ന്യൂ യോർക്കിലെ ഒട്ടേറെ ഇന്ത്യൻ സംഘടനകളുടെ സ്ഥാപകനേതാവുമായ ഡോ.തോമസ് പുഷ്പമംഗലം (90) ഫ്ലോറിഡയിലെ പോർട്ട് സെന്റ്ലൂസിയിൽ അന്തരിച്ചു.പരേതയായ ലീലാമ്മ പുഷ്പമംഗലമായിരുന്നു സഹധർമ്മിണി. കോട്ടയത്തിനു സമീപം പള്ളം, പുഷ്പമംഗലം കുടുംബാംഗമാണ്.മക്കൾ:ഡോ. ജോൺ പി തോമസ് (വിനോദ്), മാത്യു തോമസ് (മനോജ്),മിനി ജേക്കബ് (എല്ലാവരും ന്യൂ യോർക്കിൽ).മരുമക്കൾ: ജെസ്വിൻ തോമസ്, മിനി മേരി തോമസ്, ഷിബു ജേക്കബ്.കൊച്ചുമക്കൾ: ഡോളി ബ്ലെസ്സൺ തോമസ്, ഡേവ്; മാർക്ക്, മെറിൻ; ഷെയിൻ, സറീന.സഹോദരങ്ങൾ: ജോൺ പുഷ്പമംഗലം(കുഞ്ഞു, ഫ്ലോറിഡ),പരേതനായ ജേക്കബ് തോമസ് (മോൻ, ഫ്ലോറിഡ), കുഞ്ഞമ്മ (പാമല, തിരുവല്ല),വത്സ (ഫിലാഡൽഫിയ), പരേതരായ: ചിന്നമ്മ, തങ്കമ്മ , ലീലാമ്മ ( ഇന്ത്യ).ദീര്ഘവര്ഷങ്ങളായി ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സറായിരുന്നു അദ്ദേഹം.കേരള സമാജം, ഫെഡറേഷൻ ഓഫ് ഇന്ത്യ അസ്സോസിയേഷൻ, സെന്റ് തോമസ് എക്മെനിക്കൽ ഫെഡറേഷൻ തുടങ്ങി എല്ലാ ആദ്യകാല ഇന്ത്യൻ സംഘടനകളുടെയും സ്ഥാപകാംഗമായിരുന്ന ഡോ. പുഷ്പമംഗലത്തിന്റെ ദീര്ഘദൃഷ്ഠിയാണ് ന്യൂയോർക്ക് സിറ്റിയിലെ ഇന്നത്തെ ഇന്ത്യാ ഡേ പരേഡ് പോലുള്ള വമ്പൻ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ന്യൂയോർ ക്കിലെ സീഫോർഡ് സി എസ ഐ ഇടവകയുടെ സ്ഥാപകാംഗവുമാണ് അദ്ദേഹം.
റിട്ടയര്മെന്റിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദ്യകാല പ്രവാസിസമൂഹം ദുഃഖം രേഖപ്പെടുത്തി.സംസ്കാര ചടങ്ങുകൾ ന്യൂ യോർക്കിൽ വച്ച്. നടക്കും. കൂടുതൽ വിവരങ്ങൾ പിന്നാലെ.

Dr. Pushpamangalam