ഫോമ കേരളാ കൺവൻഷൻ വേദിയിൽ വനിതാ കമ്മീഷൻ അംഗം ഇ.എം. രാധ; പരാതികൾ കേട്ട് സൗമ്യസാന്നിദ്ധ്യം

sponsored advertisements

sponsored advertisements

sponsored advertisements

14 May 2022

ഫോമ കേരളാ കൺവൻഷൻ വേദിയിൽ വനിതാ കമ്മീഷൻ അംഗം ഇ.എം. രാധ; പരാതികൾ കേട്ട് സൗമ്യസാന്നിദ്ധ്യം

അനിൽ പെണ്ണുക്കര

തിരുവനന്തപുരം: ഫോമയുടെ ഏഴാമത് കേരളാ കൺവൻഷൻ വേദിയിൽ വനിതാ കമ്മീഷൻ അംഗം ഇ. എം. രാധയ്ക്ക് പരാതികൾ കേൾക്കാനുള്ള വേദി കൂടിയായി. ആയിരങ്ങളുടെ പരാതികൾക്ക് ശാശ്വത പരിഹാരം കണ്ട കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം. എസ് നമ്പൂതിരിപ്പാടിന്റെ മകളാണ് ഇ.എം. രാധ. ഫോമ വനിതാ ഫോറം സംഘടിപ്പിച്ച സഞ്ചയിക സ്കോളർഷിപ്പ് വിതരണ ചടങ്ങിലെ അതിഥി കൂടിയായിരുന്നു ഇ.എം. രാധ. ചടങ്ങുകൾ കഴിഞ്ഞപ്പോഴാണ് വനിതാ കമ്മീഷൻ അംഗത്തിന് മുന്നിൽ പരാതികളുമായി ചടങ്ങിനെത്തിയവരിൽ ചിലർ എത്തിയത്. സമാധാനമായി പരാതികൾ കേട്ട് നിർദ്ദേശങ്ങൾ നൽകുകയും ഔദ്യോഗികമായി വനിതാ കമ്മീഷനിൽ പരാതികൾ നൽകാനും ആവശ്യപെട്ടാണ് അവർ പോയത്.
ഫോമാ കൺവൻഷന്റെ ഏറ്റവും ലളിതവും മികച്ചതുമായ ചടങ്ങായിരുന്നു സഞ്ചയിക സ്കോളർഷിപ്പ് വിതരണ ചടങ്ങെന്ന് ഇ.എം. രാധ അഭിപ്രായപ്പെട്ടു.
നാല്പതോളം ബി എസ് സി നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് അൻപതിനായിരം രൂപ വീതം പഠനകാലയളവിൽ ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഏതാണ്ട് 20 ലക്ഷം രൂപ ഈ കാരുണ്യ പ്രവർത്തനത്തിന് ഫോമ മാറ്റിവച്ചതിൽ സന്തോഷമുണ്ട്. ആരോഗ്യമുള്ള ഭാവി തലമുറയെ വാർത്തെടുക്കു വാർ ഫോമ കാണിക്കുന്ന താല്പര്യത്തിന് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

ലേഖകനും , ഇ. എം. രാധയും