പർവ്വതത്തിന്റെ
നിഴലുകളും,
കൊടുങ്കാറ്റിന്റെ
കാണാക്കൈകളും,
വേലിയേറ്റത്തിന്റെ
വൻതിരകളും ,
വസന്തശലഭത്തിന്റെ
ഇളംചിറകുകളെന്ന്
നിൽക്കാതെ പറന്നുചുറ്റുന്ന
ചുണ്ടുകളുമായി ,
എന്റെ ഭൂമി മുഴുവൻ
അലഞ്ഞു തിരിയുന്നവനേ….
ദൈവമെന്ന്
നിന്നെ വിളിച്ചാൽപ്പിന്നെ
നിന്നിൽനിന്നെവിടെയൊളിപ്പിക്കും
ഞാനെന്നെ!
==============
വരയും എഴുത്തും
ഇ.മീര
