ഇ.ജെ.ലൂക്കോസ്; ജനപ്രതിനിധികൾക്ക് എക്കാലവും മാതൃക

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 March 2022

ഇ.ജെ.ലൂക്കോസ്; ജനപ്രതിനിധികൾക്ക് എക്കാലവും മാതൃക

അഡ്വ.ജോസഫ് മാത്യു
പഴേമ്പള്ളിൽ,
ഏറ്റുമാനൂർ

ലൂക്കോസ് സാറിൻ്റെ പത്താം ചരമവാർഷികം .ദീപ്തമായ സ്മരണകൾക്കു മുൻപിൽ പ്രണാമം.ഒത്തിരി ആളുകൾ പാർലമെൻ്റു മുതൽ പഞ്ചായത്ത് വരെ ജനപ്രതിനിധികളായിട്ടുണ്ട്. ചിലർ ഭരണരംഗത്തും വിരാചിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ചുരുക്കം പേർക്കു മാത്രമേ നാടിൻ്റെ വളർച്ച മുൻകൂട്ടി കണ്ട് പദ്ധതി ആസൂത്രണം ചെയ്യാൻ കഴിവുള്ളൂ. അതിൽ ഒരാളായിരുന്നു ലൂക്കോസ് സാർ. ദീർഘവീക്ഷണത്തോടൊപ്പം പദ്ധതി നടപ്പിലാക്കുമ്പോഴുണ്ടാകുന്ന വൈഷമ്യങ്ങളെ തരണം ചെയ്യാനുള്ള കഴിവും ഒത്തുചേർന്നതായിരുന്നു ആ വ്യക്തിത്തം.ഒപ്പം കാര്യങ്ങൾ തുറന്നു പറയാനുള്ള തൻ്റേടവും, ലാളിത്യവും, മൂല്യാധിഷ്ഠത രാഷ്ട്രീയവും സാറിൽ സമ്മേളിച്ചിരുന്നു.

സാറിൻ്റെ പൊതുപ്രവർത്തനത്തിലെ ഏറ്റവും തിളക്കമേറിയ ഘട്ടം 82-87 കാലത്ത് ഏറ്റുമാനൂരിലെ MLA ആയിരുന്ന സമയമാണ്.82 ൽ ഏറ്റുമാനൂരിൽ മത്സരിക്കുന്നതിന് മുന്നോടിയായി പൊടിപാറയെന്ന നേതാവിനെ സൗഹുദ മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കണം. ഏതായാലും സാറിൻ്റെ തന്ത്രജ്ഞതയാൽ ആദ്യത്തെ പരീക്ഷണം വിജയിച്ചു. പൊടി പാറയെ പിന്തിരിപ്പിച്ചു.സാറിൻ്റെ വശത്താക്കി പ്രവർത്തനത്തിറക്കി. ഈ പൊടിപാറ87 ൽ ഏറ്റുമാന്തരിൽ നിന്നും സ്വതന്ത്രനായി വിജയിച്ചുവെന്ന റിയbമ്പോഴാണ് അദ്ദേഹത്തിൻ്റെ സ്വാധീനം ആ മണ്ഡലത്തിൽ എത്ര ഉണ്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിരമ്പുഴയിൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ഇക്കാലത്താണ്. പലർനോക്കീട്ടും യൂണിവേഴ്സിറ്റി മാറിപ്പോകാതെ കാത്തു.

സാറിൻ്റെ 5 വർഷ കാലത്തbതന്നെ സർക്കാരിനെക്കൊണ്ട് സ്ഥലം ഏറ്റെടുത്തു പദ്ധതി നടപ്പിലാക്കി.ഇപ്പോഴത്തെ പല ജനപ്രതിനിധികളും സ്ഥലം ഏറ്റെടുക്കുന്ന കാര്യ oവരുമ്പോൾ പുറകോട്ട് പോകും. കാരണം പലരുടേയും അപ്രീതിക്കും, ദുഷ്പ്രചാരണത്തിനും ഇടയാക്കുമെന്നതുകൊണ്ടാണ്. ഫലമോ പദ്ധതി അനന്തമായി നീളും.എന്നാൽ സാർ, നാട്ടുകാരുമായി സംവദിച്ച് ഉദ്യോഗസ്ഥരെക്കൊണ്ട് കാര്യം നടത്തിക്കം.ഏത് പ്രശ്നത്തെയും സാറിന് നേരിടാനറിയാം. ഏറ്റുമാനൂർ ടൗണിൽ KSRTC Bus stand കൊണ്ടുവന്നതും സാറിൻ്റെ ഈ കഴിവു കൊണ്ടാണ്. ടൗണിലുള്ള ഒന്ന് രണ്ട് പ്രബല കുടുംബങ്ങൾ അവരുടെ കുടുംബ ബിസിനസ്സിന് ദോഷം വരുമെന്ന് കരുതി പദ്ധതിയെ എതിർത്തു.എന്നാൽ സാർ അവരെയും വശത്താക്കി.പദ്ധതി യാഥാർത്ഥ്യമാക്കി.

ഏറ്റുമാനൂരിലെക്കും പരിസര പഞ്ചായത്തുകൾക്കും ഇപ്പോർ കുടിവെള്ളം ലഭ്യമാക്കുന്ന പട്ടർ മഠം കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടതും, സ്ഥാനം നിർണ്ണയിച്ചതും സാറിൻ്റെ കാലത്താണ്. ഇങ്ങനെ വൈവിധ്യങ്ങളായ എത്ര പദ്ധതികൾ. വിസ്താര ഭയത്താൽ ചുരുക്കുന്നു. സാറിന് മറ്റൊരു ഊഴം ലഭിക്കാതിരുന്നത് വലിയൊരു നഷ്ടം തന്നെയായിരുന്നു. സാർ ആരുടെയും മുഖസ്തുതി പറയുകയോ, അരമനകളിലും ആരാധനാലയങ്ങളിലും കയറിയിറങ്ങി നടന്ന് വോട്ടു പിടിക്കുന്ന ആളോ ആയിരുന്നില്ല. സ്വന്തമായി വോട്ടു ബാങ്കുണ്ടാക്കി അത് നിലനിർത്താനായി ഏത് കുത്സിത മാർഗങ്ങളും സ്വീകരിക്കുന്ന ഇന്നത്തെ പ്രായോഗിക രാഷ്ട്രീയക്കാരിൽ നിന്നും ഭിന്നനായിരുന്നു സാർ. അഴിമതി ഇല്ലാത്തതിനാലും, ശരിയല്ലാത്ത കാര്യങ്ങൾ ചെയ്യാത്തതിനാലും ആകും ഏറ്റുമാനൂര് രണ്ടാമൂഴം ലഭിക്കാതെ പോയത്.

നല്ലത് ചെയ്യുന്നവരോട് എതിർപ്പ് ഉണ്ടാവുക സ്വാഭാവികം. അതായിരിക്കും കടുത്തുരുത്തിയിൽ നിന്നും വീണ്ടും ജയിക്കാതെ പോയത്.പിന്നീടും അദ്ദേഹം പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. KSRTC ബസിൽ യാത്ര ചെയ്ത് ശുഭ്രവസ്ത്രധാരിയായി സാധാരണക്കാർക്കൊപ്പം അദ്ദേഹം മരണം വരെ ജീവിച്ചു. മരണം വരെ തലയെടുപ്പുള്ള ഒറ്റയാനായിരുന്നു സാർ. സാറിന് സാമുദായിക പ്രവർത്തനവും വഴങ്ങിയിരുന്നു. ക്നാനായ കത്തോലിക്ക കോൺഗ്രസിൻ്റെ പ്രസിഡൻ്റായി സാർ വർത്തിച്ചിരുന്നു.ഇക്കാലത്ത് കൊടുങ്ങല്ലbരിൽ ക്നായി തോമായുടെ സ്മരണക്കായി ക്നായി തോമാ ഭവൻ പണികഴിപ്പിച്ചു.സാറിൻ്റെ കമ്മറ്റി ആളുകളിൽ നിന്നും പിരിവെടുത്താണ് ഇത് സാധ്യമാക്കിയത്.ഇന്ന് പലരും ക്നായി തോമായുടെ പ്രാധാന്യം തിരിച്ചറിഞ്ഞു വരുമ്പോൾ ഇത് മുൻകൂട്ടി കണ്ടb എന്നതാണ് സാറിൻ്റെ കഴിവ്.

സഭയുടെ വേദിയിൽ നേതൃത്വത്തിൻ്റെ വീഴ്ചകളെ ഒരു മടിയും കൂടാതെ എതിർത്ത അല്മായ മുന്നേറ്റത്തിൻ്റെ ഒരു വക്താവു കൂടിയായിരുന്നു അദ്ദേഹം.ജന്മനാടായ ഉഴവൂരിനെക്കുറിച്ചും വലിയ വികസന സ്വപ്നങ്ങൾ കാത്തbസൂക്ഷിച്ചിരുന്നു അദ്ദേഹം.യശ ശരീരനായ ജോസഫ് ചാഴികാടനായിരുന്നു രാഷ്ട്രീയ ഗുരു.ഉഴവൂർ കോളേജ് നിർമ്മാണ കമ്മറ്റിയുടെ വലിയ ഉത്തരവാദിത്തം ഇദ്ദേഹത്തിനുണ്ടായിരുന്നു.ഇതുപോലെ വിവിധങ്ങളായ പ്രവർത്തന രംഗങ്ങളിലൂടെയാണ് ഇദ്ദേഹം ജനപ്രതിനിധി രംഗത്തേക്ക് ചുവടുവെച്ചത്.അതിനാൽ എക്കാലവും ജനപ്രതിനിധികൾക്ക് അദ്ദേഹം മാതൃക തന്നെ. എത്ര നാൾ ജനപ്രതിനിധി ആയിരിക്കുന്നതിലല്ലോ കാര്യം മറിച്ച് ജനമനസ്സിൽ ഇടം നേടുന്നതിലാണ് കാര്യം. ഏറ്റുമാനൂരിലെ മുതിർന്ന തലമുറ സാറിൻ്റെ പ്രാധാന്യം വൈകിയാണങ്കിലും തിരിച്ചറിഞ്ഞിരുന്നു. ഇതു പോലെ യുള്ള ജനപ്രതിനിധികൾ ഉണ്ടാകാൻ ജഗദീശ രനോട് പ്രാർത്ഥിക്കാം.