ഐ.ഓ.സി പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടനത്തിന് മുഖ്യാതിഥിയായി എൽദോസ് കുന്നപ്പിള്ളി MLA ഫിലാഡൽഫിയായിൽ എത്തിച്ചേർന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


19 August 2022

ഐ.ഓ.സി പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടനത്തിന് മുഖ്യാതിഥിയായി എൽദോസ് കുന്നപ്പിള്ളി MLA ഫിലാഡൽഫിയായിൽ എത്തിച്ചേർന്നു

ഫിലഡൽഫിയാ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും IOC (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ്) പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും പെരുമ്പാവൂര്‍ എം എല്‍ എ യുമായ എല്‍ദോസ് കുന്നപ്പള്ളി MLA ഫിലാഡൽഫിയായിൽ എത്തിച്ചേർന്നു.

ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫെറോന ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് ( 608 Welsh Rd, Philadelphia, PA 19115) സമ്മേളനം നടത്തപ്പെടുന്നത്. പൊതുസമ്മേളനത്തിൽ ഐ.ഓ സി കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ലീലാ മാരാട്ട്, IOC നാഷണൽ നേതാക്കന്മാർ, പ്രാദേശിക നേതാക്കന്മാർ എന്നിവരോടൊപ്പം മറ്റ്‌ സംഘടനാ പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും പങ്കെടുക്കും.

പൊതുസമ്മേളനത്തിന് ശേഷം ഫിലാഡൽഫിയയിലെ നിരവധി കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടുള്ള ഗാനമേള, ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ അവസാനിക്കും.

ഈ പൊതുസമ്മേളനത്തിലും, കലാപരിപാടികളും ഡിന്നറിലും കുടുംബസമേതം വന്നു സംബന്ധിക്കുവാൻ എല്ലാ നല്ലവരായ കോൺഗ്രസ്സ് അനുഭാവികളെയും, അഭ്യുദയകാംഷികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ജോസ് കുന്നേൽ, സാബു സ്കറിയാ, കൊച്ചുമോൻ വയലത്ത്, ജോർജ്ജ് ഓലിക്കൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ജോസ് കുന്നേൽ (ചെയർമാൻ) 215 681 8679
സാബു സ്കറിയ (പ്രസിഡന്റ്) 267 980 7923
കൊച്ചുമോൻ വയലത്ത് (ജനറൽ സെക്രട്ടറി) 215 421 9250
ജോർജ്ജ് ഓലിക്കൽ (ട്രഷറാർ): 215 873 434365

വാർത്ത: രാജു ശങ്കരത്തിൽ, പി.ആർ.ഒ