NEWS DETAILS

19 November 2023

ഫാലിമി - കുടുംബ സദസ്സുകളുടെ ചിത്രം

സാലിഹ് ഹംസ (ഏറനാടൻ)

ഏറെ നാളുകൾക്ക് ശേഷം കണ്ട അതിമനോഹരമായ സിനിമയാണ് 'ഫാലിമി'. കുറേ നാളായി വെറും കൊലപാതകം, ത്രില്ലർ ജോണർ സിനിമകൾ മാത്രം വന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഇങ്ങനെ മനസ്സിന് കുളിർമയേകുന്ന തമാശകൾ നിറഞ്ഞ നല്ല ദൃശ്യമികവോടെ ഒരുക്കിയിട്ടുള്ള സിനിമയാണ് 'ഫാലിമി'.

അഭിനേതാക്കൾ എല്ലാം ഒന്നിനൊന്ന് മെച്ചം. ബേസിൽ ഓരോ സിനിമ കഴിയുന്തോറും അഭിനയത്തിലും ഡയലോഗ് മോഡുലേഷനും വളരെ നല്ല രീതിയിൽ മെച്ചപ്പെടുന്നുണ്ട്. അപ്പൂപ്പൻ ആയി അഭിനയിച്ച വ്യക്തി പുതുമുഖം ആണെന്ന് തോന്നുന്നു, നല്ല രീതിയിൽ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

കുടുംബത്തിലെ മുതിർന്ന ആളുകളുടെ ഒറ്റപ്പെടലുകൾ, അവരുടെ ആഗ്രഹം നിവർത്തിച്ചു കൊടുക്കാൻ വീട്ടുകാർ മറക്കുന്നതോ കേട്ടില്ലെന്ന് നടിക്കുന്നതോ കാരണം കിട്ടിയ തക്കത്തിൽ മുതിർന്നവർ ഒറ്റയ്ക്ക് കാശിയെങ്കിൽ കാശിയിലേക്ക് വണ്ടി കേറും. അത് ഒട്ടും അതിശയോക്തിയില്ലാതെ 'ഫാലിമി'യിൽ പല സന്ദർഭങ്ങളിൽ കാണിക്കുന്നുണ്ട്.

കൂടുതൽ കഥ പറയുന്നില്ല. അത് കാണാൻ പോവുന്നവരുടെ രസം ഇല്ലാതാക്കും.

കുടുംബസമേതം നിങ്ങളുടെ അടുത്തുള്ള തീയേറ്ററിൽ പോയി 'ഫാലിമി' കാണുക. തീർച്ചയായും കുടുംബം തീയേറ്ററുകളിൽ പോവുന്നത് കുറഞ്ഞുവരുന്ന ഇക്കാലത്ത് വീണ്ടും നല്ല കോമഡി, ഫാമിലി സിനിമകൾ ഉണ്ടാകുവാൻ, നിർമ്മിക്കുവാൻ ഫിലിം മൈക്കേഴ്‌സ് രംഗത്തെത്തും. (ഓരോ ആഴ്ചയും വരുന്നത് അധികവും ക്രൈം ത്രില്ലർ, ഹൊറർ സിനിമകളല്ലേ, അതുമാത്രം മതിയോ നമുക്ക്?)