ലോകത്തിലെത്തന്നെ ഏറ്റവും മികച്ച സിനിമാ മേഖലയാണ് ബോളിവുഡ്. മറ്റുള്ള തലങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ രീതിയിലാണ് സംവിധായകർ ബോളിവുഡ് സിനിമകളെ ട്രീറ്റ് ചെയ്തിട്ടുള്ളത്. 1957 ൽ പുറത്തിറങ്ങിയ ഷോലൈ വേൾഡ് പ്രീമിയർ ആയി ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നത് കൃത്യമായ രീതിയിൽ പ്രേക്ഷകരോട് സിനിമയും അതിന്റെ പ്രമേയവും സംവദിച്ചതുകൊണ്ടാണ്.
പാട്ടുകളാണ് ഹിന്ദി സിനിമയെ പ്രേക്ഷരോടടുപ്പിച്ചത്. മുഹമ്മദ് റാഫി മുതൽ അർജിത് സിംഗ് ഉം യോയോ ഹണി സിങ്ങുമൊക്കെ ആ പ്രിയപ്പെട്ട പാട്ടുകളുടെ അമരക്കാരായി ഇന്നും തുടരുന്നു. 1913ൽ പുറത്തിറങ്ങിയ ‘രാജാ ഹരിശ്ചന്ദ്ര’ എന്ന നിശ്ശബ്ദ ചലച്ചിത്രമാണ് ആദ്യ ബോളിവുഡ് ചലച്ചിത്രം.1930 ഓടെ പ്രതിവർഷം 200 ചലച്ചിത്രങ്ങൾ വരെ ബോളിവുഡ് നിർമ്മിക്കാൻ തുടങ്ങിയിരുന്നു.
ചടുലതയാണ് ബോളിവുഡ് സിനിമയുടെ പ്രത്യേകത. ചടുലമായ സംഭാഷണങ്ങളും സംഗീതവും തന്നെയാണ് അതിന്റെ മുഖമുദ്രയും. ഗുപ്ത് എന്ന സിനിമയിലെ പാട്ടുകളിൽ ഉപയോഗിച്ചിരിക്കുന്ന ബീറ്റുകളും മറ്റും അതുവരെ പ്രേക്ഷകർ അനുഭവിച്ചതിന്റെ മറ്റൊരു തലമായിരുന്നു സൃഷ്ടിച്ചത്.
ചടുലത ബോളിവുഡ് സിനിമയുടെ മാത്രം പ്രത്യേകതയല്ല, നോർത്ത് ഇന്ത്യൻ ജനതയുടെ, പ്രത്യേകിച്ച് പഞ്ചാബികളുടെ സാംസ്കാരിക കലകളുടെ കൂടി പ്രത്യേകതയാണ്. കാൻവാസിലെ ചിത്രങ്ങൾ അവർക്കെപ്പോഴും നിറപ്പകിട്ടുകളുടേതായിരിക്കണം. അതെല്ലാം തന്നെയാണ് സിനിമയെയും ബാധിച്ചത്.
ഹിന്ദിസിനിമയിൽ ഫാമിലി ഒരു വലിയ പ്രാധാന്യം അർഹിക്കുന്ന ഘടകമാണ്. അമിതാബ് ബച്ഛനും ദർമേന്ദ്രയുമെല്ലാമായിരുന്നു ബോളിവുഡ് സിനിമയുടെ മുഖമുദ്ര. ഒരുപക്ഷെ ബോളിവുഡ് സിനിമ ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ഇൻഡസ്ടറിയായി പരുവപ്പെടുന്നതിൽ ഇവരുടെ പങ്കും ഏറെ വലുതാണ്. ഹേമാമാലിനിയിൽ തുടങ്ങി ദീപിക പദുക്കോണിലും ആലിയ ഭട്ടിലുമൊക്കെ എത്തി നിൽക്കുമ്പോഴും അടിപൊളി പാട്ടുകളും ഉള്ളിലെ മിടിപ്പുകൾ ഉയർത്തുന്ന സംഗീതവും മാറ്റങ്ങൾക്കനുസരിച്ചു മികവുള്ളതാകുന്നു.ബോളിവുഡ് സിനിമ ഒരു കടലാണ്. സാധ്യതകളുടെ ഒരു വലിയ കടൽ.
അനിൽ പെണ്ണുക്കര