എലോൺ;മീശ പിരിച്ച് മോഹൻലാൽ

sponsored advertisements

sponsored advertisements

sponsored advertisements

10 November 2022

എലോൺ;മീശ പിരിച്ച് മോഹൻലാൽ

മോഹൻലാൽ – ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രമാണ് എലോൺ. ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ വൻ സ്വീകാര്യതയാണ് ആരാധകർ നൽകാറുള്ളത്. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. റിലീസ് ഡിസംബറില്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമത്തിലൂടെ ചിത്രത്തിന്റെ പുതിയ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. കയ്യിൽ ഫോണും പിടിച്ച് മീശ പിരിക്കുന്ന മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാനാകുന്നത്. “”STRONGER “”than “”YESTERDAY”, എന്നാണ് പോസ്റ്റിന് സംവിധായകൻ നൽകിയിരിക്കുന്ന ക്യാപ്ഷൻ. . നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ ആയിരുന്നു ഈ കോമ്പോയിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഒടിടിയിൽ ആയിരിക്കും എലോൺ റിലീസ് ചെയ്യുക. ചിത്രം തിയറ്ററിൽ എത്തിക്കാൻ പറ്റില്ലെന്നും വന്നാൽ ​ലാ​ഗ് ആണെന്ന് ജനങ്ങൾ പറയുമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ. ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.