സുരാജ് വെഞ്ഞാറമൂട് ചിത്രം ‘എന്നാലും ന്റെളിയാ’

sponsored advertisements

sponsored advertisements

sponsored advertisements


18 December 2022

സുരാജ് വെഞ്ഞാറമൂട് ചിത്രം ‘എന്നാലും ന്റെളിയാ’

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രമാണ് ‘എന്നാലും ന്റെളിയാ’. ബാഷ് മൊഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഷ് മൊഹമ്മദ് തന്നെ ആണ് തിരക്കഥയും എഴുതുന്നത്. ഗായത്രി അരുൺ ആണ് ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് ശേഷം സിനിമാ പ്രേമികളെല്ലാം തന്നെ വളരെ ആകാംക്ഷയോടു കൂടിയാണ് ചിത്രത്തിന്റെ വരവിനായി കാത്തിരുന്നത്. സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി ആറിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രകാശ് വേലായുധൻ ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എ‍ഡിറ്റിംഗ് മനോജ്.

മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്‍ക്കലും ചിത്രത്തിന്റെ തിരക്കഥ രചനയില്‍ പങ്കാളിയാകുന്നു. സംഗീതം വില്യം ഫ്രാൻസിസ് ഷാൻ റഹ്‍മാൻ. ഹരിനാരായണൻ ആണ് ഗാനരചന. പാർത്ഥൻ ആണ് അസോസിയേറ്റ് ഡയറക്ടർ.

സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേഷ് മാരാര്‍ എന്നിവരുമാണ്. പ്രൊഡക്ഷൻ ഡിസൈനർ- അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, കോസ്റ്റിയൂം- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്-സജി കാട്ടാക്കട, അഡ്‍മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, വിഎഫ്എക്‌സ്- കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്- ബിനു ബ്രിങ് ഫോർത്ത്, പിആർഒ വാഴൂർ ജോസ്, സ്റ്റിൽ- പ്രേംലാൽ, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി- ഒബ്സ്ക്യൂറ, ഡിസൈൻ- ഓൾഡ് മങ്ക് എന്നിവരുമാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.