പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടൈസണ്‍

sponsored advertisements

sponsored advertisements

sponsored advertisements

12 June 2022

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടൈസണ്‍

എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മുരളിഗോപി തന്റെ സോഷ്യല്‍മീഡിയ പേജ് വഴി പുറത്തുവിട്ടത്. ഈ വര്‍ഷാവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ പുതിയൊരു സിനിമയുടെ അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുകയാണ് എമ്പുരാന്റെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ്.
ടൈസണ്‍ എന്നാണ് ചിത്രത്തിന്റെ പേര്. മുരളിഗോപിയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. കെ.ജി.എഫിന്റെ നിര്‍മ്മാതാവായ വിജയ് കിരഗണ്ടൂരാണ് ഈ ബിഗ് ബജറ്റ് ചിത്രവും അണിയിച്ചൊരുക്കുന്നത്. ഇതു സംബന്ധിച്ച് പൃഥ്വിയും മുരളി ഗോപിയുമായി നിര്‍മ്മാതാവ് വിജയ് കിരഗണ്ടൂര്‍ അന്തിമ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ടൈസണ്‍ നിര്‍മ്മിക്കുന്നു. എമ്പുരാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ടൈസണിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 2023 ല്‍ ഷൂട്ടിംഗ് ആരംഭിക്കും. 2024 ല്‍ ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.