‘റൂട്ട്മാപ്പി’ലെ ഗാനം നടൻ ഷൈൻ ടോം ചാക്കോ റിലീസ് ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

17 June 2022

‘റൂട്ട്മാപ്പി’ലെ ഗാനം നടൻ ഷൈൻ ടോം ചാക്കോ റിലീസ് ചെയ്തു

കൊച്ചി.ലോകമാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി സമയത്തു അഖിലേന്ത്യ ലോക്ഡോൺ സമയത്ത് നടന്ന സംഭവങ്ങളെ കോർത്തിണക്കി ചിത്രീകരിച്ച റൂട്ട്മാപ്പ് എന്ന സിനിമയിലെ നിഖിൽ മാത്യു പാടിയ മൗനമേ എന്ന സോങ്ങ് പുറത്തിറങ്ങി. പ്രശസ്ത സിനിമാതാരം ഷൈൻ ടോം ചാക്കോ ആണ് ഗാനം പുറത്തിറക്കിയത്. പോസ്റ്റിലൂടെ ബിഗ് ബോസിലൂടെ ശ്രദ്ധേയയായ ഏയ്ഞ്ചൽ തോമസിന്റെ ആദ്യ സിനിമയാണിത്. പാട്ടിൽ ഷാജു ശ്രീധർ ഇതുവരെ കാണാത്ത മേക്കോവറിൽ ആണ് കാണപ്പെടുന്നത്. ഇവർക്കൊപ്പം ബേബി ഭദ്രാ സുമേഷ്, മാസ്റ്റർ തൃദേവ് കിരൺ എന്നിവരും അഭിനയിച്ചിട്ടുണ്ട് .. ഒരുപാട് ആരാധകരുള്ള നിഖിൽ മാത്യു ഏറെ നാൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു പാട്ടു പാടുന്നത്.. സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത റൂട്ട് മാപ്പിൽ സിൻസീർ, ഗോപു കിരൺ, ആനന്ദ് മന്മഥൻ, അപർണ, രാജേശ്വരി, ജോസ്, എയ്ഞ്ചൽ തോമസ്,, ഡിജോ ജോസ് ആന്റണി, നോബി മാർക്കോസ്, തുടങ്ങി ഒരു വലിയ താരനിരക്കൊപ്പം മക്ബൂൽ സൽമാനും അഭിനയിച്ചിട്ടുണ്ട്..
അടുത്തമാസം തീയേറ്ററുകളിലെത്തും.

മൗനമേ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അശ്വിൻ വർമയും, ഗാനങ്ങൾ എഴുതിയിരിക്കുന്നത് തമ്പുരൂ ദേവിയും അശ്വിനും ചേർന്നാണ്,, ഇതേ ഗാനത്തിന്റെ തന്നെ ഫീമെയിൽ വേർഷൻ പാടിയിരിക്കുന്നത് അഖില ആനന്ദ് ആണ്…