പൃഥ്വിരാജിന്റെ ‘കാളിയനിൽ’ കെ.ജി.എഫ്. സംഗീത സംവിധായകൻ രവി ബസ്‌റൂറും

sponsored advertisements

sponsored advertisements

sponsored advertisements

22 July 2022

പൃഥ്വിരാജിന്റെ ‘കാളിയനിൽ’ കെ.ജി.എഫ്. സംഗീത സംവിധായകൻ രവി ബസ്‌റൂറും


മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കാളിയനിലേക്ക്’ കെ.ജി.എഫ്. സംഗീത സംവിധായകൻ രവി ബസ്‌റൂറും. അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കെ.ജി.എഫ്. ചാപ്റ്റർ 1, ചാപ്റ്റർ 2, സലാർ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയത് രവിയാണ്. മാധ്യമ പ്രവർത്തകനായ ഡോക്ടർ എസ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ടി അനില്‍ കുമാർ തിരക്കഥയൊരുക്കുന്ന ചിത്രം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ആണ് നിർമിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ വേണാടിൽ നടന്ന ഒരു സംഭവത്തിന്റെ ചരിത്രപരവും കാല്പനികവുമായ പുനരാവിഷ്കാരമാണ് ചിത്രം. എക്കാലത്തെയും ധീര പടനായകനായ ഇരവിക്കുട്ടിപ്പിള്ളയുടെ ജീവിത ചരിത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ശങ്കര്‍ എഹ്‌സാന്‍ ലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്. സെപ്റ്റംബർ, ഒക്ടോബറോടുകൂടി കാളിയന്റെ ചിത്രീകരണം ആരംഭിക്കും.