താരപ്രതിഫലത്തിൽ ആണിനും പെണ്ണിനും തുല്യമായിരിക്കണം; അപർണ ബാലമുരളി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

24 July 2022

താരപ്രതിഫലത്തിൽ ആണിനും പെണ്ണിനും തുല്യമായിരിക്കണം; അപർണ ബാലമുരളി

കൊച്ചി: സിനിമയില്‍ ഒരേ ജോലി ചെയ്യുന്നവര്‍ക്ക് ലിംഗഭേദമെന്യേ തുല്യവേതനത്തിന് അര്‍ഹതയുണ്ടെന്ന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ അപര്‍ണ ബാലമുരളി പറഞ്ഞു.

എല്ലാവരും ഒരേ ജോലിയാണ് ചെയ്യുന്നത്. വിവേചനം കാണിക്കേണ്ട ആവശ്യമില്ല. വലിയ ശമ്പളം വാങ്ങാറില്ല എന്നതുകൊണ്ട് അത് കുറയ്‌ക്കേണ്ട കാര്യമില്ലെന്നും അപര്‍ണ പറഞ്ഞു. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം അപര്‍ണ തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലായിരുന്നു.

സമൂഹപ്രസക്തിയുള്ള സിനിമയാണെങ്കില്‍, പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണ്. സിനിമകളിലും നായകനും നായികയും ഒരുപോലെ പ്രാധാന്യമുള്ളവരായിരിക്കണം. ലിംഗസമത്വം പോലുള്ള ലക്ഷ്യങ്ങളിലെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ മാത്രമല്ല, സ്ത്രീ കേന്ദ്രീകൃതമല്ലാത്ത സിനിമകളിലും സ്ത്രീകഥാപാത്രങ്ങള്‍ പ്രധാനമായിരിക്കണം. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഇത്രയധികം ആളുകള്‍ എത്തുന്നു എന്നത് ആശ്വാസകരമാണ്. ഒരു സിനിമാ സംഘടനയില്‍ ആദ്യമായി ഒരു സ്ത്രീ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അംഗത്വം നല്‍കിയത് വിപ്ലവകരമായ മാറ്റമാണെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.