ഇന്ത്യക്ക് അഭിമാനമായി ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’

sponsored advertisements

sponsored advertisements

sponsored advertisements

13 March 2023

ഇന്ത്യക്ക് അഭിമാനമായി ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’


ഓസ്കർ വേദിയിൽ ഇന്ത്യക്ക് അഭിമാനമായി ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’. ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം എന്ന കാറ്റഗറിയിൽ എലിഫന്റ് വിസ്പേറേഴ്സിന് അവാർഡ്. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്‌കര്‍ എത്തുന്നത്. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘എലിഫന്റ് വിസ്പറേഴ്‌സ്’ മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.
തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. നാല്‍പ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.