ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ തൂത്തുവാരി മലയാളസിനിമ; മികച്ച നടി അപർണ ബാലമുരളി, മികച്ച സഹനടൻ ബിജു മേനോൻ,ഗായിക നഞ്ചമ്മ

sponsored advertisements

sponsored advertisements

sponsored advertisements

22 July 2022

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ തൂത്തുവാരി മലയാളസിനിമ; മികച്ച നടി അപർണ ബാലമുരളി, മികച്ച സഹനടൻ ബിജു മേനോൻ,ഗായിക നഞ്ചമ്മ

68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടി അപർണ ബാലമുരളി (സൂരറൈ പോട്ര്). മികച്ച നടൻ സൂര്യ, അജയ് ദേവ്ഗൺ എന്നിവർ പങ്കിട്ടു. മികച്ച സഹനടൻ ബിജു മേനോൻ(അയ്യപ്പനും കോശി). മികച്ച സംവിധായകൻ സച്ചി (അയ്യപ്പനും കോശി). മികച്ച ചിത്രം സുരറൈ പോട്ര് (സുധ കൊങ്കാറ), മികച്ച ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ ( ശബ്ദിക്കുന്ന കലപ്പ). മികച്ച സിനിമ പുസ്തകം പ്രത്യേക പരാമർശം എം ടി; അനുഭവങ്ങളുടെ പുസ്തകം ( അനൂപ് രാമകൃഷ്ണൻ). വാങ്ക് സിനിമയ്ക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. തിങ്കളാഴ്ച നിശ്ചയം (സെന്ന ഹിഗഡെ) മികച്ച മലയാള ചിത്രം, മികച്ച സംഘട്ടന സംവിധാനം മാഫിയ ശശി (അയ്യപ്പനും കോശിയും), സുപ്രീം സുന്ദറും പങ്കിട്ടു. മികച്ച പശ്ചാത്തല സംഗീതം സുരറൈ പോട്ര്, മികച്ച ഗായിക (നഞ്ചമ്മ) അയ്യപ്പനും കോശിയും. മികച്ച പ്രൊഡക്ഷൻ ഡിസൈൻ കപ്പേള, മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം മാലിക് ( വിഷ്ണു ഗോപി) . ജൂറി അധ്യക്ഷൻ വിപുൽ ഷായുടെ നേതൃത്വത്തിലുള്ള പാനലാണ് വിജയികളെ തീരുമാനിച്ചത്.