നോർത്ത് അമേരിക്കയും കടന്ന് ഫൊക്കാന റീജിയണൽ കമ്മിറ്റികൾ (ഡോ.കല ഷഹി )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

15 January 2023

നോർത്ത് അമേരിക്കയും കടന്ന് ഫൊക്കാന റീജിയണൽ കമ്മിറ്റികൾ (ഡോ.കല ഷഹി )

ഡോ.കല ഷഹി
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന നോർത്ത് അമേരിക്കയുടെ അതിർത്തി കടന്ന് മറ്റു രാജ്യങ്ങളിൽ റീജണൽ കമ്മിറ്റികൾക്ക് തുടക്കം കുറിക്കുകയാണ്. ആദ്യ പടിയായി ചെന്നൈ റീജിയൺ കമ്മിറ്റിയെ കുറിച്ചുള്ള ആലോചന യോഗം ജനുവരി 15 വൈകുന്നേരം അശോക് നഗറിലെ ഗോകുലം പാർക്ക് ഹോട്ടലിൽ നടന്നു. ഡോക്ടർ നെടുങ്ങാടി ഹരിദാസ് അധ്യക്ഷനായിരുന്നൂ. ആൾ ഇന്ത്യ മലയാളീ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി പി എൻ ശ്രീകുമാർ മുഖ്യ സംഘാടകനായ യോഗത്തിന് അദ്ദേഹം സ്വാഗതം പറഞ്ഞു.ഫൊക്കാന പ്രസിഡൻറ് ഡോ.ബാബു സ്റ്റീഫൻ ആമുഖ പ്രസംഗം നടത്തി.ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 23 മലയാളീ സംഘടനകളെ പ്രതിനിധീകരിച്ച് 65 പേര് പങ്കെടുത്തു.
ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കല ഷാഹി,ഇൻറർനാഷണൽ കോർഡിനേറ്റർ തോമസ് തോമസ്, കെ എം സി സി അഖിലേന്ത്യാ സെക്രട്ടറി എ. ഷംസുദ്ദീൻ, എന്നിവർ ആശംസ പ്രസംഗം നടത്തി
ആൾ ഇന്ത്യ മലയാളീ അസോസിയേഷൻ തമിഴ് നാട്
യൂണിറ്റ് സെക്രട്ടറി സജി വർഗീസ് നന്ദി പറഞ്ഞു.