ഫൊക്കാന കേരള കണ്‍വന്‍ഷന്‍ നാളെ മാജിക് പ്ലാനറ്റില്‍

sponsored advertisements

sponsored advertisements

sponsored advertisements

25 February 2022

ഫൊക്കാന കേരള കണ്‍വന്‍ഷന്‍ നാളെ മാജിക് പ്ലാനറ്റില്‍

തിരുവനന്തപുരം: ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2022 കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലുള്ള മാജിക് പ്ലാനറ്റില്‍ ഫെബ്രുവരി 26ന്.
കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ , സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കേരളത്തില്‍ നടപ്പാക്കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫൊക്കാനായും കേരളാ സര്‍വ്വകലാശാലയും സംയുക്തമായി നല്കുന്ന ‘ഭാഷയ്ക്കൊരു ഡോളര്‍’ പുസ്കാരവും ഈ ചടങ്ങില്‍ നല്‍കും. സമാപന സമ്മേളനം കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സെക്ഷനുകളിലായി മാജിക് പ്ലാനറ്റിലെ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ കലാപരിപാടികള്‍, മാജിക് എന്നിവ അവതരിപ്പിക്കും. രണ്ട് വര്‍ഷത്തെ ഇടവേളകളില്‍ സംഘടിപ്പിക്കുന്ന ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷനുകളെല്ലാം കേരളത്തിലെ അശരണരായ കുടുംബങ്ങള്‍ക്കുള്ള സഹായ ഹസ്തമായിട്ടാണ് സംഘടിപ്പിക്കാറുള്ളത്.

ഇത്തവണ ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ടാണ് കേരളാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന മജീഷ്യന്‍ മുതുകാടിന്‍റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ നൂറോളം കുട്ടികളുടെ ജീവിത വിജയത്തിനായി ഫൊക്കാനയും ഒപ്പം കൂടിയത് ഈ കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടായി മാറുകയായിരുന്നു. മാജിക് പ്ലാനറ്റിലെ കരിസ്മ സെന്‍റര്‍ ഫൊക്കാനാ വുമന്‍സ് ഫോറം പൂര്‍ണ്ണമായും സ്പോണ്‍സര്‍ ചെയ്തിരുന്നു. തുടര്‍ന്നും ഫൊക്കാനാ ഈ കുട്ടികള്‍ക്കായി വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ഫൊക്കാനാ നേതൃത്വം അറിയിച്ചിട്ടുണ്ട്.