തിരുവനന്തപുരം:അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവൻഷൻ തിരുവനന്തപുരം മാജിക് പ്ലാനെറ്റിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉത്ഘാടനം ചെയ്തു .മലയാള ഭാഷയെയും സംസ്കാരത്തെയും ലോകത്തിന്റെ മുന്നിൽ അതിന്റെ എല്ലാ ഭംഗിയോടെയും കൂടി അവതരിപ്പിക്കുന്ന ഫൊക്കാന ലോകത്തുള്ള എല്ലാ മലയാള ഭാഷാ സ്നേഹികളുടെയും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു .അമേരിക്കയിൽ ആണ് ജീവിക്കുന്നതെങ്കിലും നിങ്ങളുടെ മനസിൽ ഇപ്പോഴും ഉള്ളത് മലയാളിത്തമാണ് .ആ തനിമയാണ് .നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് നമ്മുടെ ഭാഷ .അതിനുവേണ്ടി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുവാൻ സാധിക്കട്ടെ എന്ന് അദ്ദേഹം കൂട്ടി.ചേർത്തു.ഫൊക്കാന പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ,മോൻസ് ജോസഫ് എം എൽ എ ,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ,മജീഷ്യൻ ഗോപി നാഥ് മുതുകാട് ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി ,ഗ്ലോബൽ കോ ഓർഡിനേറ്റർ പോൾ കറുകപ്പിള്ളിൽ ,ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു .