ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ മറിയാമ്മ പിള്ള അനുശോചനയോഗം നാളെ (ജൂൺ 7ന് )വൈകുന്നേരം 8 ന്

sponsored advertisements

sponsored advertisements

sponsored advertisements

6 June 2022

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ മറിയാമ്മ പിള്ള അനുശോചനയോഗം നാളെ (ജൂൺ 7ന് )വൈകുന്നേരം 8 ന്

ന്യൂജേഴ്‌സി : കഴിഞ്ഞയാഴ്ച്ച അന്തരിച്ച ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ളയ്ക്ക് ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ഔദ്യോഗിക അനുശോചനയോഗം ചേരുന്നു. നാളെ, ജൂൺ 7ന് ചൊവ്വാഴ്ച്ച വൈകുന്നേരം എട്ടു മണിക്ക് വെർച്വൽ മീറ്റിംഗിലൂടെ ആയിരിക്കും അനുശോചന യോഗം ചേരുകയെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു.
മറിയാമ്മ പിള്ളയുടെ വേർപാടിൽ വേദനിക്കുന്ന നൂറുകണക്കിന് ഫൊക്കാന നേതാക്കന്മാരിൽ പലർക്കും അവരുടെ മൃതസംസ്ക്കാര ചടങ്ങിലോ പൊതുദർശനം നടത്തിയപ്പോഴോ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൂടി കണക്കിലെടുത്താണ് എല്ലാവരുടെയും സൗകര്യാർത്ഥം ചൊവ്വാഴ്ച്ച ന്യൂയോർക്ക് സമയം 8 മണിക്ക് സൂം മീറ്റിംഗിലൂടെ അനുശോചന യോഗം സംഘടിപ്പിക്കുന്നത്.
ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും നിലവിൽ ട്രസ്റ്റി ബോർഡ് മെമ്പർ, തെരെഞ്ഞെടുപ്പ് കമ്മിറ്റി അംഗം, എത്തിക്സ് കമ്മിറ്റി ചെയർപേഴ്സൺ തുടങ്ങിയ പദവികൾ വഹിച്ചിരുന്ന മറിയാമ്മ പിള്ളയുടെ ആകസ്മിക നിര്യാണം ഫൊക്കാനയ്ക്ക് താങ്ങാൻ പറ്റാത്തതിലേറെയാണെന്നു ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്‌, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ പറഞ്ഞു. മറിയാമ്മ പിള്ളയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ച എല്ലാ ഫൊക്കാന പ്രവർത്തകരും സൂം മീറ്റിംഗിൽ പങ്കെടുക്കണമെന്നും അവർ അഭ്യർത്ഥിച്ചു.