ഫൊക്കാനാക്ക് എതിരെയുള്ള റിവ്യൂ ഹർജിയും കോടതിതള്ളി

sponsored advertisements

sponsored advertisements

sponsored advertisements

21 February 2023

ഫൊക്കാനാക്ക് എതിരെയുള്ള റിവ്യൂ ഹർജിയും കോടതിതള്ളി

സജി എം പോത്തൻ , ട്രസ്റ്റീബോർഡ് ചെയർമാൻ

ലീലാ മാരേട്ട്, ജോസഫ് കുരിയാപുറം, അലക്സ് തോമസ് എന്നിവർ ചേർന്ന് ഫൊക്കാനയുടെ 2020 ലെ തെരെഞ്ഞെടുപ്പിൽ വിജയികളായ ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന ടീമിനെതിരായി ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി സുപ്രീം കോടതിയിൽ നൽകിയ കേസ്, നിരുപാധികം തള്ളിയ (Nov. 16) കോടതി ഉത്തരവിനെതിരെ നൽകിയ റിവ്യൂ ഹർജിയാണ് കോടതി വീണ്ടും തള്ളിയത്.

ഡോ. മാമ്മൻ സി ജേക്കബ്, ബെൻ പോൾ, ഫിലിപ്പോസ് ഫിലിപ്പ്, കുരിയൻ പ്രാക്കാനം, ജോർജി വർഗീസ്, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, എന്നിവരെ പ്രതി ചേർത്താണ് കേസ് കൊടുത്തിരുന്നത്. ഫൊക്കാനക്ക് അനുകൂല വിധി നേടിയെങ്കിലും കേസിലെ ഒരു കക്ഷിയുടെ റിവ്യൂ ഹുർജിയാണ് കോടതി വീണ്ടും തള്ളിയത്. ശ്രീമതി ലീലാ മാരേട്ട് കേസിൽ നിന്നും നേരത്തെ തന്നെ പിന്മാറിയിരുന്നു.

ചില വ്യക്തികൾ ചേർന്ന് സംഘടനക്കെതിരായി നിരന്തരം നടത്തുന്ന വ്യവഹാരങ്ങൾ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ ഒരു പരിധിവരെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ നേതൃത്വം ഇതിനു വേണ്ടി വളരെയധികം സമയവും പണവും ചെലവഴിച്ചിട്ടുണ്ട്‌. ഈ കേസുകളൊക്കെ ഉണ്ടായിട്ടും ചരിത്രത്തിലെ ഏറ്റവും ഉന്നതമായ പ്രവർത്തനത്തിലൂടെ സംഘടനയെ വളർത്തുവാൻ സാധിച്ചത് ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന-ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങി മുഴുവൻ ടീമിന്റെ നിസ്വാർത്ഥ പരിശ്രമം കൊണ്ടായിരുന്നു.

ഡോ. മാമൻ സി ജേക്കബ് ( ട്രൂസ്റ്റി ബോർഡ് ചെയർമാൻ), ശ്രീ. കുരിയൻ പ്രക്കാനം (ഇലക്ഷൻ കമ്മിറ്റി ചെയർമാൻ) , ഫിലിപ്പോസ് ഫിലിപ്പ് , ബെൻ പോൾ എന്നിവർ ഇലെക്ഷൻ കമ്മറ്റി അംഗങ്ങളുമായി 2020 പ്രവർത്തിച്ചിരുന്നു.

സംഘടനകളുടെ പിൻബലം ഒന്നുമില്ലാതെ ഫൊക്കാനക്ക് എതിരെ നിരന്തരമായി സമാന്തര പ്രവർത്തങ്ങൾ നടത്തുകയും പല മാധ്യമങ്ങളിലും ഫൊക്കാന എന്ന പേരിൽ വ്യാജ വാർത്തകൾ കൊടുത്തു ഇവർ സംഘടനെയെ നിരന്തരം അക്രമിച്ചുകൊണ്ടേയിരുന്നു . പക്ഷേ അവർ വാദിച്ച വാദങ്ങളെ കോടതി മുഖവിലക്കെടുത്തില്ല. അതുകൊണ്ട് തന്നെ ഫൊക്കാന ഒന്നേയുള്ളു എന്നും അതിനെതിരെ നടത്തുന്നത് സംഘടനാവിരുദ്ധ പ്രവർത്തനമായി കാണുമെന്നും , ഇനിയും അങ്ങനെയുള്ള പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ല എന്നും സമാന്തര പ്രവർത്തങ്ങൾ നടത്തുന്നവർക്ക് എതിരെ നിയമപരമായി നടപിടികൾ എടുക്കും എന്നും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ, എക്സി , വൈസ് പ്രിഡന്റ് ഷാജി വർഗീസ് , ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സജി പോത്തൻ , ബോർഡ് ഓഫ് ട്രസ്റ്റീ വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ബോർഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ എന്നിവർ അറിയിച്ചു .

ഈ കേസ് നടത്തിപ്പിനും വിജയിപ്പിക്കുന്നതിനും വേണ്ടി 2020 -2022 ലെ പ്രസിഡന്റ്‌ ജോർജി വർഗീസ് , സെക്രട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്ട്രിബോർഡ്‌ സെക്രട്ടറി സജി പോത്തൻ , മുൻ ട്രസ്റ്റി ബോർഡ് ചെയറും മുൻ സെക്രെട്ടറി മാമ്മൻ സി ജേക്കബ് , എക്സി . വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു, ട്രസ്റ്റീ ബോർഡ് , നാഷണൽ കമ്മിറ്റി എന്നിവർ വളരെഅധികം സമയം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.